'ജനാധിപത്യം' തിരിച്ചറിഞ്ഞ് കുരുന്നുകൾ

കിളിമാനൂർ: സമ്മതിദാനാവകാശം നിർവഹിക്കാനായി കുരുന്നുകൾ വരിവരിയായി നിന്നു. സഹപാഠികൾ തന്നെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരായി. തിരിച്ചറിയൽ കാർഡുമായി വോട്ട് രേഖപ്പെടുത്തിയിറങ്ങുമ്പോൾ കുഞ്ഞുമുഖങ്ങളിലാകെ ആഹ്ലാദവും അഭിമാനവും. തൊളിക്കുഴി എസ്.വി.എൽ.പി.എസിലെ സ്കൂൾ പാർലമ​െൻറ് തെരഞ്ഞെടുപ്പാണ് യഥാർഥ തെരഞ്ഞെടുപ്പി​െൻറ എല്ലാ ചിട്ടവട്ടങ്ങളും പാലിച്ച് നടത്തിയത്. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം മുതൽ നാമനിർദേശപത്രിക സമർപ്പണം, പത്രിക പിൻവലിക്കൽ, സൂക്ഷ്മപരിശോധന തുടങ്ങി എല്ലാഘട്ടങ്ങളിലൂടെയും കടന്നുപോയ തെരഞ്ഞെടുപ്പിന് ബാലറ്റ് പേപ്പർ, മഷി, ബാലറ്റ് പെട്ടി തുടങ്ങിയ തെരഞ്ഞെടുപ്പ് സാമഗ്രികളും ഉപയോഗിച്ചു. ഒരാഴ്ച നീളുന്ന തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളാണ് നടന്നത്. നാലാം ക്ലാസിലെ ഗോപിക ഗിരീഷിനെ സ്കൂൾ ലീഡറായും അഹദിനെ വൈസ് ലീഡറായും തെരഞ്ഞെടുത്തു. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ പൂർണമായും മനസ്സിലാക്കാൻ വേണ്ടിയാണ് ചിട്ടയായ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നടത്തിയതെന്നും ജനാധിപത്യത്തെക്കുറിച്ചും പൗരബോധത്തെക്കുറിച്ചും കുട്ടികൾക്ക് ആദ്യപാഠം നൽകാൻ കഴിഞ്ഞെന്നും പ്രധാനാധ്യാപകൻ വി.ആർ. രാജേഷ് റാം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.