പാഠ്യേതര പ്രവർത്തനത്തിൽ പുതുഭാഷ്യം ചമച്ച് സർക്കാർ എൽ.പി സ്കൂൾ

കിളിമാനൂർ: പഠനാനുബന്ധ പ്രവർത്തനങ്ങളിൽ പുതുഭാഷ്യം ചമച്ച എൽ.പി സ്കൂൾ സംസ്ഥാനത്തെ വിദ്യാർഥികൾക്കാകെ മാതൃകയാകുകയാണ്. ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽപെട്ട കരവാരം തോട്ടയ്ക്കാട് ഗവ. എൽ.പി സ്കൂളാണ് 'പുസ്തക കുടുക്ക' എന്ന നൂനത പദ്ധതിക്ക് തുടക്കംകുറിച്ചത്. കഴിഞ്ഞ വായന പക്ഷാചരണത്തിന് സമാപനം കുറിച്ച് നടന്ന പരിപാടിയിലാണ് മുഴുവൻ കുട്ടികൾക്കും നാണയതുട്ടുകൾ ശേഖരിക്കാൻ പുസ്തക കുടുക്കകൾ നൽകിയത്. ൈകയിൽ കിട്ടുന്ന നാണയതുട്ടുകൾ ഇതിൽ ശേഖരിച്ച് ഇഷ്ടപ്പെട്ട വായന പുസ്തകം വാങ്ങാനുള്ള സമ്പാദ്യം കണ്ടെത്തുകയാണ് ലക്ഷ്യം. കുടുക്കകൾ അവരവരുടെ വീടുകളിൽ സൂക്ഷിക്കാം. മാർച്ച് ഒന്നാം തീയതി സ്കൂളിൽ എത്തിച്ച് പരിശോധിക്കും. ഏറ്റവുംകൂടുതൽ സമ്പാദ്യമുള്ള കുട്ടികൾക്ക് പ്രത്യേകസമ്മാനങ്ങളും നൽകും. പ്രധാനാധ്യാപകൻ വേണുഗോപാലാണ് പദ്ധതി ആസൂത്രണംചെയ്തത്. ഉദ്ഘാടനം കരവാരം പഞ്ചായത്ത് വൈസ് പ്രസിഡൻറ് എസ്. സുരേഷ് കുമാർ നിർവഹിച്ചു. സ്കൂൾ ലൈബ്രറിയിലേക്ക് പഞ്ചായത്ത് വാങ്ങിനൽകിയ പുസ്തകങ്ങളുടെ വിതരണം പൂർവവിദ്യാർഥി സംഘടന പ്രസിഡൻറ് ഡോ. ആർ. പ്രകാശം നിർവഹിച്ചു. പ്രധാനാധ്യാപകൻ വേണുഗോപാൽ, സ്കൂൾ പി.ടി.എ പ്രസിഡൻറ്, അധ്യാപകർ, രക്ഷിതാക്കൾ എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.