കാട്ടാക്കട: കുറ്റിച്ചൽ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ പാലിയേറ്റിവ് കെയർ ആംബുലൻസിന് ദിവസവേതന നിരക്കിൽ ഡ്രൈവറുടെ ഒഴിവുണ്ട്. ഏഴാം ക്ലാസ് പാസ്, ഹെവി ലൈസൻസ്, മൂന്നുവർഷത്തെ പ്രവർത്തിപരിചയം യോഗ്യതകൾ ഉണ്ടാകണം. ഉദ്യോഗാർഥികൾ ബുധനാഴ്ച അഞ്ചിന് മുമ്പായി കുറ്റിച്ചൽ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ അസ്സൽ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളുമായി അപേക്ഷ സമർപ്പിക്കണം. 14ന് രാവിലെ 11ന് അഭിമുഖത്തിന് എത്തണമെന്ന് സെക്രട്ടറി അറിയിച്ചു. മേരിഗിരി കർമലമാതാ ഫെറോന ദേവാലയ ഇടവക തിരുനാൾ ആര്യനാട്: മേരിഗിരി കർമലമാതാ ഫെറോന ദേവാലയത്തിലെ ഇടവക തിരുനാൾ തിങ്കളാഴ്ച തുടങ്ങി 16ന് അവസാനിക്കും. ദിവസവും വൈകീട്ട് അഞ്ചിന് ബൈബിൾ പാരായണം, ജപമാല, ലിറ്റിനി, നൊവേന, ആഘോഷമായ ദിവ്യബലി, വചനസന്ദേശം എന്നിവ നടക്കും. തിങ്കളാഴ്ച വൈകീട്ട് ആറിന് ഇടവക വികാരി ഫാ. ഡെന്നീസ് മണ്ണൂർ തിരുനാളിെൻറ കൊടിയേറ്റ് നിർവഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.