ട്രോളിങ് കാലത്തും സംസ്ഥാനത്ത് മത്സ്യസമ്പത്തിന് വന്‍ ഭീഷണി

വലിയതുറ: . നിരോധിച്ച വലകള്‍ ഉപയോഗിച്ച് വിദേശട്രോളറുകള്‍ തീരക്കടലില്‍ മത്സ്യസമ്പത്ത് കൊള്ളയടിക്കുന്നതാണ് ഭീഷണിയാകുന്നത്. ഇൗനില തുടര്‍ന്നാല്‍ ട്രോളിങ് നിരോധനകാലം കഴിഞ്ഞാലും സംസ്ഥാനതീരങ്ങളില്‍നിന്ന് മത്സ്യങ്ങള്‍ കിട്ടാതെവരും. 12 നോട്ടിക്കല്‍ മൈലിനുള്ളില്‍ ജൂണ്‍ 14 മുതല്‍ 40 ദിവസമാണ് സംസ്ഥാനത്ത് ട്രോളിങ് നിരോധനം. ട്രോളിങ് നിരോധനകാലത്ത് യന്ത്രവത്കൃത വള്ളം കടലില്‍ ഇറക്കരുതെന്ന സുപ്രീംകോടതി ഉത്തരവിനെ മറികടന്ന് കേരളം 2007ല്‍ പരമ്പരാഗത തൊഴിലാളികളെ മത്സ്യബന്ധനത്തിന് അനുവദിച്ചുകൊണ്ടുള്ള പ്രത്യേകനിയമം പാസാക്കി. അടിത്തട്ടിലെ മത്സ്യങ്ങളെ വാരാത്തവിധമുള്ള ഒഴുക്കുവല ഉപയോഗിച്ച് മത്സ്യബന്ധനം നടത്താനാണ് അനുവാദം നൽകിയത്. എന്നാല്‍, വ്യവസ്ഥകള്‍ കാറ്റില്‍പറത്തി മറ്റുപലരും നിരോധിച്ച പെലാജിക് ട്രോളിങ്ങും പഴ്സീന്‍, പെലാജിക് ആൻഡ് മിഡ്വാട്ടര്‍ ട്രോള്‍ നെറ്റുകള്‍ ഉപയോഗിച്ച് കടലി​െൻറ അടിത്തട്ടില്‍നിന്ന് മത്സ്യക്കുഞ്ഞുങ്ങളെ ഇത്തരം വള്ളങ്ങള്‍ വാരിപ്പോകുന്നു. വിദേശ ട്രോളറുകളും സംസ്ഥാനത്തി​െൻറ കടലില്‍ അടിത്തട്ടുവരെ അരിച്ചുവാരിയാണ് പോകുന്നത്. ഇതുകാരണം സംസ്ഥാനത്ത് പ്രഖ്യാപിക്കുന്ന ട്രോളിങ് നിരോധനകാലം കടലില്‍ മത്സ്യസമ്പത്ത് സംരക്ഷിക്കാന്‍ കഴിയാതെവരുന്നു. കഴിഞ്ഞ കാല്‍നൂറ്റാണ്ടിനിടയിലെ ഏറ്റവും താഴ്ന്നനിലയിലേക്ക് സംസ്ഥാനത്തി​െൻറ മത്സ്യസമ്പത്ത് കുറഞ്ഞു കുറഞ്ഞു വരുകയാെണന്ന് കേന്ദ്രസമുദ്രമത്സ്യഗവേഷണ കേന്ദ്രത്തി​െൻറ പഠനങ്ങള്‍തന്നെ വ്യക്തമാക്കുന്നു. സി.എം.എഫ്.ആര്‍.ഐയുടെ കണക്കനുസരിച്ച് 2012നുശേഷം കേരള തീരത്ത് മത്സ്യലഭ്യതയില്‍ ഗണ്യമായ കുറവ് ഉണ്ടായി. 2014നെ അപേക്ഷിച്ച് 2015 മത്സ്യലഭ്യതയില്‍ 0.94 ടണ്ണി​െൻറ കുറവാണ് നേരിട്ടത്. 2016-2017 കണക്കെടുപ്പ് വിവരം പുറത്തുവരുന്നതോടെ മത്സ്യലഭ്യത ഇനിയും കുറയുമെന്ന് വിദഗ്ധര്‍ പറയുന്നു. മത്സ്യസമ്പത്തി​െൻറ സംരക്ഷണത്തിനായി നടപടികള്‍ ശക്തമാക്കിയിട്ടുണ്ടെന്നാണ് ഫിഷറീസ് വകുപ്പി​െൻറ വിശദീകരണം. എന്നാല്‍, ഒരു നടപടിയും ഫിഷറീസ് വകുപ്പ് സ്വീകരിച്ചിട്ടിെല്ലന്നാണ് പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. നിതി ആയോഗി​െൻറ നിര്‍ദേശത്തോടെ കേന്ദ്ര സമുദ്ര മത്സ്യഗവേഷണ സ്ഥാപനവും (സി.എം.എഫ്.ആര്‍.ഐ ) വേള്‍ഡ് വൈൽഡ് ലൈഫ് ഇന്ത്യയും സംയുക്തമായി നടത്തിയ ശിൽപശാലയിലും ഇന്ത്യന്‍ സമുദ്രതീരങ്ങളില്‍ പുതുതായി മത്സ്യബന്ധനയാനങ്ങള്‍ക്ക് ലൈസന്‍സ് നല്‍കരുതെന്ന് നിര്‍ദേശമാണ് ഉയര്‍ന്നത്. ഇത്തരത്തില്‍ ലൈസന്‍സ് നല്‍കിയാല്‍ രാജ്യത്തി​െൻറ മത്സ്യസമ്പത്ത് പൂർണമായും കൊള്ളയടിക്കപ്പെടും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.