സൊസൈറ്റി വാർഷികവും അവാർഡ് വിതരണവും 11ന്

പുനലൂർ: അർബൻ കോ-ഓപറേറ്റിവ് സൊസൈറ്റിയുടെ അഞ്ചാമത് വാർഷികവും ഉന്നതവിജയം നേടിയ വിദ്യാർഥികൾക്ക് സമ്മാനവിതരണവും ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് രാജരോഹിണി ഒാഡിറ്റോറിയത്തിൽ നടക്കും. മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. എൻ.കെ. പ്രേമചന്ദ്രൻ എം.പി പുരസ്കാരം വിതരണംചെയ്യും. നഗരസഭാതിർത്തിയിലെ സ്കൂളുകളിൽനിന്ന് എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകൾക്ക് ഉന്നതവിജയം നേടിയ 153 കുട്ടികൾക്ക് സമ്മാനംനൽകും. പുനലൂർ റെയിൽവേ അടിപ്പാത: കോൺഗ്രസ് ധർണ നടത്തി പുനലൂർ: റെയിൽവേ അടിപ്പാത പൂർത്തികരിക്കാത്തതിനെതിരെ കോൺഗ്രസ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ധർണ നടത്തി. കൊല്ലം-ചെങ്കോട്ട റെയിൽവേ ലൈനിൽ ഇടമൺ സെക്ടറിൽ ട്രെയിൻ ഓടിത്തുടങ്ങിയതോടെ പുനലൂർ ടൗണി​െൻറ ഹൃദയഭാഗത്തുള്ള ഗേറ്റ് അടക്കുന്നതുമൂലം പട്ടണത്തിലെ ഗതാഗതം സ്തംഭിക്കുകയാണ്. ഇത് ഒഴിവാക്കുന്നതിന് വർഷങ്ങൾക്ക് മുമ്പ് റെയിൽവേ തുടക്കമിട്ട അടിപ്പാത പൂർത്തീകരിക്കാൻ സ്ഥലംഏറ്റെടുത്ത് നൽകുന്നതിൽ പൊതുമരാമത്ത് അമാന്തം കാട്ടുകയാണ്. ഇക്കാര്യത്തിൽ സ്ഥലം എം.എൽ.എ കൂടിയായ വനംമന്ത്രിയും മറ്റ് അധികൃതരും അനങ്ങാപ്പാറനയമാണ് സ്വീകരിച്ചിരിക്കുന്നതെന്ന് സമരക്കാർ ആരോപിച്ചു. കെ.പി.സി.സി വൈസ്പ്രസിഡൻറ് ഭാരതീപുരം ശശി ഉദ്ഘാടനം ചെയ്തു. നഗരസഭ പ്രതിപക്ഷനേതാവ് നെൽസൺ സെബാസ്റ്റ്യൻ അധ്യക്ഷതവഹിച്ചു. പുനലൂർ മധു, എസ്. താജുദീൻ, കരിക്കത്തിൽ പ്രസേനൻ, സഞ്ജുബുഹാരി, എ.എ. ബഷീർ, എസ്. അബ്ദുൽറഹീം എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.