ജല ​അ​േതാറിറ്റിക്കുള്ള സർക്കാർ വിഹിതം വർധിപ്പിക്കണം ^ഉമ്മൻ ചാണ്ടി

ജല അേതാറിറ്റിക്കുള്ള സർക്കാർ വിഹിതം വർധിപ്പിക്കണം -ഉമ്മൻ ചാണ്ടി കൊല്ലം: വെള്ളക്കരം വർധിപ്പിക്കുന്ന നിലപാട് സ്വാഗതാർഹമാണെങ്കിലും ജല അതോറിറ്റിയുടെ പ്രവർത്തനങ്ങൾ മുടക്കംകൂടാതെ നടക്കാൻ സർക്കാർ വിഹിതം വർധിപ്പിക്കണമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ഗുണനിലവാരമുള്ള കുടിവെള്ളം വിതരണംചെയ്യുെന്നന്ന് ഉറപ്പാക്കാൻ സർക്കാറിന് ബാധ്യതയുണ്ട്. കേരള വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ പ്രതീക്ഷക്കൊത്തുയരാൻ ജല അതോറിറ്റിക്ക് കഴിയണം. കുടിക്കാൻ വെള്ളംകിട്ടുന്നിെല്ലന്ന അവസ്ഥ പലപ്രദേശങ്ങളിലും ജനങ്ങൾ നേരിടുന്ന വലിയ പ്രതിസന്ധിയാണ്. ഇതിന് മാറ്റംവരേണ്ടതുണ്ട്. പകർച്ചവ്യാധികൾ പടരുന്നതിന് പ്രധാനകാരണം ശുചിത്വം ഉറപ്പാക്കുന്നതിലെ വീഴ്ചയും ശുദ്ധമായ വെള്ളം എത്തിക്കാൻ കഴിയാത്തതുമാണ്. സംസ്ഥാന സർക്കാർ ഫണ്ടിനെ മാത്രം ആശ്രയിക്കാതെ േലാകബാങ്കി​െൻറയും കേന്ദ്ര സർക്കാറി​െൻറയുമൊക്കെ സഹായം പ്രയോജനെപ്പടുത്തേണ്ടതുണ്ട്. കെ.എസ്.ആർ.ടിസി, ജലഅതോറിറ്റി, കെ.എസ്.ഇ.ബി എന്നിവയാണ് ജനങ്ങൾ പ്രധാനമായും ആശ്രയിക്കുന്ന മൂന്ന് പൊതുമേഖല സ്ഥാപനങ്ങൾ. ഇവ മൂന്നിേൻറയും പ്രവർത്തനം മെച്ചപ്പെടുത്തേണ്ടതുണ്ട്. അതിനായുള്ള ഇടെപടൽ സർക്കാർ നടത്തണം. തൊഴിലാളി സംഘടനകളും ഇതിൽ പങ്കാളിത്തം വഹിക്കണമെന്നും അദ്ദേഹം പറഞ്ഞു. അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് തമ്പാനൂർ രവി അധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി ശൂരനാട് രാജശേഖരൻ, കെ.പി.സി.സി സെക്രട്ടറി എ. ഷാനവാസ്ഖാൻ, പി. ജർമിയാസ്, എൻ. രവികുമാർ, എസ്.പി. ദിലീഷ്, വി. അബ്ദുൽ ബഷീർ തുടങ്ങിയവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.