പി.എസ്​.സി റാങ്ക്​ ലിസ്​റ്റ്​ വൈകുന്നതായി പരാതി

തിരുവനന്തപുരം: 2017 മാർച്ചിൽ ഇൻറർവ്യൂ നടത്തിയ കാറ്റഗറി നമ്പർ 528/2012 ജൂനിയർ ഇൻസ്ട്രക്ടർ (അരിത്മെറ്റിക് കം ഡ്രോയിങ് എ.സി.ഡി) തസ്തികയുടെ റാങ്ക്ലിസ്റ്റ് വൈകുന്നതായി പരാതി. 2017 മേയ് 22ന് നിയമസഭയുടെ മേശപ്പുറത്തുവെച്ച സി.എ.ജി റിപ്പോർട്ടിൽ പരാമർശിക്കപ്പെട്ട അഞ്ചുവർഷമായി നിലനിൽക്കുന്ന 106 ഒഴിവുകൾ വ്യവസായിക പരിശീലനവകുപ്പിലെ എ.സി.ഡി ഇൻസ്ട്രക്ടർ തസ്തികയിലേതാണ്. കേരളത്തിലെ െഎ.ടി.െഎകളിൽ എ.സി.ഡി ഇൻസ്ട്രക്ടർമാരുടെ 119 തസ്തികകൾ നിലവിൽ ഒഴിഞ്ഞുകിടക്കുകയാണെന്നും ഉദ്യോഗാർഥികൾ പറയുന്നു. 2017 ആഗസ്റ്റിൽ പുതിയ അധ്യയന വർഷത്തേക്കുള്ള പ്രവേശനം നേടുന്ന ട്രെയിനികൾക്ക് പരിശീലനം നൽകുന്നതിന് വേണ്ടത്ര എ.സി.ഡി ഇൻസ്ട്രക്ടർമാർ െഎ.ടി.െഎകളിൽ നിലവിലില്ല. എല്ലാ ട്രേഡിലുള്ളവരെയും പൊതുവായ വിഷയങ്ങൾ പഠിപ്പിക്കുന്ന എ.സി.ഡി ഇൻസ്ട്രക്ടർമാരുടെ തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നത് െഎ.ടി. െഎകളുടെ പഠനനിലവാരത്തെ സാരമായി ബാധിക്കുമെന്നും ഇവർ ചൂണ്ടിക്കാട്ടി. യോഗ്യതയുള്ള ഉദ്യോഗാർഥികൾ വർഷങ്ങളായി നിയമനത്തിന് കാത്തിരിക്കുേമ്പാൾ അവരെ പരിഗണിക്കാതെ െഗസ്റ്റ് അധ്യാപകരെ നിയമിക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.