കരുനാഗപ്പള്ളി: തഴവ ഗവ. എ.വി ഹൈസ്കൂൾ ലഹരിവിരുദ്ധ ക്ലബ് ഉദ്ഘാടനവും ബോധവത്കരണവും നടന്നു. കരുനാഗപ്പള്ളി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഭുവനചന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ പ്രസിഡൻറ് കെ. സതീശൻ അധ്യക്ഷത വഹിച്ചു. എസ്.എം.സി ചെയർമാൻ പോണാൽ നന്ദകുമാർ, വൈസ് ചെയർമാൻ കെ. ഉണ്ണികൃഷ്ണൻ, പി.ടി.എ വൈസ് പ്രസിഡൻറ് സമദ്, ഹെഡ്മാസ്റ്റർ പി. സദാനന്ദൻ, സ്റ്റാഫ് സെക്രട്ടറി എൻ.കെ. വിജയകുമാർ എന്നിവർ സംസാരിച്ചു. ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.