ജലപീരങ്കി പ്രയോഗിച്ചു തിരുവനന്തപുരം: സർക്കാറിെൻറ മദ്യനയത്തിൽ പ്രതിഷേധിച്ച് യൂത്ത്ലീഗ്, എ.െഎ.ടി.യു.സി എന്നിവരും സ്വാശ്രയ മെഡിക്കൽ ഫീസ് വർധനക്കെതിരെ എ.ബി.വി.പിയും അവകാശപത്രിക അംഗീകരിക്കണമെന്നാവശ്യെപ്പട്ട് എസ്.എഫ്.െഎയും നടത്തിയ പ്രതിഷേധം സെക്രേട്ടറിയറ്റ് കവാടത്തെ സമരവേലിയേറ്റ കേന്ദ്രമാക്കി. ബാരിക്കേഡ് തകർത്ത് തള്ളിക്കേറാനുള്ള എ.ബി.വി.പി ശ്രമം സംഘർഷത്തിൽ കലാശിച്ചു. പ്രവർത്തകർക്കുനേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. സംഭവത്തിൽ മൂന്ന് എ.ബി.വി.പിക്കാർക്ക് പരിക്കേറ്റു. ഇടതുമുന്നണിയുടെ മദ്യനയം ബാറുടമകളില്‍നിന്ന് അച്ചാരംവാങ്ങിയതിെൻറ പ്രത്യുപകാരമാണെന്ന് മുസ്‌ലിം ലീഗ് അഖിലേന്ത്യ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു. യൂത്ത് ലീഗ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബാറുകള്‍ തുറന്നുകൊടുത്തത് സാമ്പത്തിക പ്രതിസന്ധി തരണംചെയ്യാനല്ല. ബാറുടമകളുമായുണ്ടാക്കിയ കരാര്‍ പാലിക്കാനാണ്. യു.ഡി.എഫ് സര്‍ക്കാറിനെ താഴെയിറക്കാന്‍ അഹോരാത്രം പ്രവര്‍ത്തിച്ച മദ്യമുതലാളിമാരോട് മാത്രമായിരുന്നു എല്‍.ഡി.എഫിന് പ്രതിബദ്ധതയെന്നും അദ്ദേഹം പറഞ്ഞു. യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻറ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. കെ. മുരളീധരന്‍ എം.എല്‍.എ, യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ്, മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എസ്. ഹംസ, യൂത്ത് ലീഗ് സംസ്ഥാന ട്രഷറര്‍ എം.എ. സമദ്, മുസ്‌ലിം ലീഗ് ജില്ല പ്രസിഡൻറ് ബീമാപള്ളി റഷീദ്, ജനറല്‍ സെക്രട്ടറി തോന്നയ്ക്കല്‍ ജമാല്‍, യൂത്ത് ലീഗ് സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡൻറ് നജീബ് കാന്തപുരം എന്നിവര്‍ സംസാരിച്ചു. ഇടത് സർക്കാറിെൻറ മദ്യനയത്തിൽ രൂക്ഷവിമർശനമായാണ് എ. െഎ.ടി.യു.സി നേതൃത്വത്തിൽ ചെത്ത്-മദ്യ വ്യവസായ തൊഴിലാളികൾ സെക്രേട്ടറിയറ്റ് സമരം സംഘടിപ്പിച്ചത്. ചെത്ത് തൊഴിലാളി ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി.എൻ. രമേശൻ ഉദ്ഘാടനം ചെയ്തു. സർക്കാർ പ്രഖ്യാപിച്ച മദ്യനയം തൊഴിലാളികളെ സംരക്ഷിക്കുന്നതിന് പര്യാപ്തമല്ലെന്നും ചെത്ത്-മദ്യവ്യവസായരംഗത്തെ തൊഴിലാളികളുടെ തൊഴിലും കൂലിയും സംരക്ഷിക്കാൻ തയാറാകാത്തപക്ഷം ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. എൻ. ദാസയ്യൻ നാടാർ അധ്യക്ഷതവഹിച്ചു. എ.െഎ.ടി.യു.സി ജില്ല സെക്രട്ടറി എം. രാധാകൃഷ്ണൻ നായർ, ജില്ല ൈവ. പ്രസി. പട്ടം ശശിധരൻ, പി.എസ്. നായിഡു, സുനിൽ മതിലകം, സി. രാഘവൻ എന്നിവർ പെങ്കടുത്തു. സർക്കാറിന് സമർപ്പിച്ച വിദ്യാഭ്യാസ അവകാശങ്ങൾ അംഗീകരിക്കണമെന്നാവശ്യപ്പെട്ടാണ് എസ്.എഫ്.െഎ സെക്രേട്ടറിയറ്റ് മാർച്ച് നടത്തിയ്. യൂനിവേഴ്സിറ്റി കോളജിന് മുന്നിൽ നിന്നാരംഭിച്ച മാർച്ച് സെക്രേട്ടറിയറ്റിന് മുന്നിൽ സമാപിച്ചു. സ്വാശ്രയ മെഡിക്കൽ ഫീസ് വർധനയിൽ പ്രതിഷേധിച്ച് എ.ബി.വി.പി നടത്തിയ മാർച്ചിലാണ് സംഘർഷമുണ്ടായത്. യൂത്ത് ലീഗിെൻറ പ്രതിഷേധം നടക്കുന്ന സമയത്താണ് എ.ബി.വി.പി മാർച്ചും സെക്രേട്ടറിയറ്റിലേക്ക് വന്നത്. പ്രശ്നങ്ങൾ ഒഴിവാക്കാൻ പൊലീസ് എ.ബി.വി.പിക്കാരെ തടഞ്ഞു. ഇതോടെ ഉന്തുംതള്ളുമുണ്ടായി. തുടർന്നാണ് പ്രവർത്തകരെ വിരട്ടിയോടിക്കാൻ ജലപീരങ്കി പ്രയോഗിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.