'ആശ്രയ ജീവകാരുണ്യ പ്രവർത്തനത്തിൽ മാതൃക'

കൊട്ടാരക്കര: കൊട്ടാരക്കര കലയപുരം ആശ്രയ ജീവകാരുണ്യ പ്രവർത്തനത്തിൽ മാതൃകയാണെന്ന് മന്ത്രി ജെ. മേഴ്സികുട്ടിയമ്മ. ആശ്രയും കേരള ഗവ. മെഡിക്കൽ ഓഫിസേഴ്സ് അസോസിയേഷനും സംയുക്തമായി ആരംഭിച്ച സഞ്ചരിക്കുന്ന ചികിത്സ വാഹനത്തി​െൻറ ഫ്ലാഗ്ഓഫ് നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. യോഗത്തിൽ കെ.ജി.എം.എ ജില്ല പ്രസിഡൻറ് ഡോ. കിരൺ അധ്യക്ഷത വഹിച്ചു. പി.എസ്.എസ് താലൂക്ക് യൂനിയൻ രൂപവത്കരിച്ചു ഓയൂർ: േപ്രാഗ്രസിവ് സിദ്ധനർ സൊസൈറ്റിയുടെ കൊട്ടാരക്കര താലൂക്ക് യൂനിയൻ സമിതി രൂപവത്കരിച്ചു. സംസ്ഥാന പ്രസിഡൻറ് നഗരൂർ സുശീലൻ യൂനിയൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഭാരവാഹികളായ മാങ്കുഴി രാജൻ, പന്തളം രാമചന്ദ്രൻ, മല്ലാത്ത് സജീവ്, വർക്കല സാജൻ എന്നിവർ സംസാരിച്ചു. യൂനിയൻ ഭാരവാഹികളായി പനയറക്കുന്ന് ബാബു (പ്രസി.), കരിങ്ങന്നൂർ സുരേഷ് (സെക്ര.), വെളിനല്ലൂർ വസന്തകുമാർ (ട്രഷ), രാജേഷ് റോഡുവിള (വൈ.പ്രസി.), എസ്. രേണുക (ജോ.സെക്ര.), എക്സിക്യൂട്ടിവ് അംഗങ്ങളായി നിലമേൽ രാജു, ചന്ദ്രബാബു.പി, വിക്രമൻ, മോനി കരിങ്ങന്നൂർ, ഹരിദാസ് പനയറക്കുന്ന് എന്നിവരെ തെരഞ്ഞെടുത്തു. വട്ടപ്പാറ വാഴവിളയിൽ സാമൂഹികവിരുദ്ധശല്യം രൂക്ഷം ഓയൂർ: വെളിനല്ലൂർ പഞ്ചായത്തിലെ വട്ടപ്പാറ വാർഡിലെ വാഴവിളയിൽ മദ്യപ--ചീട്ടുകളി സംഘത്തി​െൻറയും സാമൂഹികവിരുദ്ധരുടെയും ശല്യംരൂക്ഷം. പുറംനാടുകളിൽ നിന്നുപോലും ഇവിടെ ചീട്ടുകളിക്കാൻ ആളുകൾ എത്തുന്നതായി നാട്ടുകാർ പറയുന്നു. രാത്രികാലങ്ങളിൽ പ്രദേശത്തെ വീടുകളിൽനിന്ന് റബർ ഷീറ്റുകൾ, കോഴി, മുയൽ, തേങ്ങ, മരിച്ചീനി എന്നിവ മോഷണംപോകുന്നു. രാപകൽ ഭേദമന്യേ മദ്യപസംഘത്തി​െൻറ അഴിഞ്ഞാട്ടവും പ്രദേശത്ത് രൂക്ഷമാണ്. പൂയപ്പള്ളി പൊലീസി​െൻറ അടിയന്തരശ്രദ്ധ പ്രദേശത്ത് ഉണ്ടാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.