ഇടുക്കിയിൽ ഇന്ന് ഹർത്താൽ തൊടുപുഴ: കെ.എസ്.യു മാർച്ചിനുനേരെ പൊലീസ് നടത്തിയ ആക്രമണത്തിൽ പ്രതിഷേധിച്ച് ഇടുക്കിയിൽ വെള്ളിയാഴ്ച ഹർത്താൽ ആചരിക്കുമെന്ന് യു.ഡി.എഫ് ജില്ല നേതൃത്വം അറിയിച്ചു. രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ. സ്വാശ്രയ വിദ്യാഭ്യാസം കച്ചവടവത്കരിക്കുന്നുവെന്നാരോപിച്ച് കെ.എസ്.യു ഇടുക്കി ജില്ല കമ്മിറ്റി തൊടുപുഴയിൽ വ്യാഴാഴ്ച നടത്തിയ മാർച്ചിനിെട പ്രവർത്തകരെ ബോധപൂർവം തിരഞ്ഞുപിടിച്ച് മർദിക്കുകയായിരുന്നുവെന്ന് ആരോപിച്ചും കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ടുമാണ് ഹർത്താൽ. ഹർത്താലിന് കേരള കോൺഗ്രസ് എം പിന്തുണയറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.