റവന്യൂ വകുപ്പ്​ ജീവനക്കാർ അവധിയെടുത്ത്​ പ്രതിഷേധിച്ചു

കൊല്ലം: ജോലിചെയ്യുന്ന ജീവനക്കാർക്ക് സംരക്ഷണം നൽകണമെന്നും റവന്യൂ വകുപ്പിലെ വിജിലൻസ് രാജ് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ജീവനക്കാർ അവധിയെടുത്ത് പ്രതിഷേധിച്ചു. കലക്ടറേറ്റിന് മുന്നിൽ എൻ.ജി.ഒ അസോസിയേഷൻ ജില്ല കമ്മിറ്റി പ്രകടനവും യോഗവും നടത്തി. ടി.ജി.എസ്. തരകൻ അധ്യക്ഷത വഹിച്ചു. പരിമണം വിജയൻ ഉദ്ഘാടനം ചെയ്തു. ജെ. സുനിൽ ജോസ്, പ്രദീപ് വാര്യത്ത്, പുത്തൻമഠത്തിൽ സുരേഷ്, ഷംനാദ് ചെറുകര, എസ്. ഉല്ലാസ്, എം. സുരേഷ്കുമാർ, വൈ.ഡി. റോബിൻസൺ, ബി.ടി. ശ്രീജിത്, ജി. ആൽബർട്ട്, എ. യേശുദാസൻ, പി.ആർ. ഉല്ലാസ്, ആർ. ജയചന്ദ്രൻ, എൽ. ജയകുമാർ, ഗിരീഷ്കുമാർ, അൻസാരി, എസ്. മൻഷാദ്, സൈജു അലി, എം.ആർ. ദിലീപ്, വിമൽ കല്ലട എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.