തിരുവനന്തപുരം: ഭിന്നലിംഗക്കാർക്ക് തിരിച്ചറിയൽ കാർഡ് നൽകി മുഖ്യധാരാ പ്രവേശനത്തിന് വഴിയൊരുക്കാൻ സാമൂഹികനീതിവകുപ്പ്. സാമൂഹിക ഉയർച്ചയിലേക്കുള്ള ചവിട്ടുപടികളിൽ ആദ്യത്തേതാണിതെന്ന് മന്ത്രി കെ.കെ. ഷൈലജ പറഞ്ഞു. കാർഡ് വിതരണത്തിെൻറ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവഹിക്കുകയായിരുന്നു മന്ത്രി. പൗരന് ഭരണഘടന ഉറപ്പുവരുത്തുന്ന അവകാശങ്ങൾ ഭിന്നലിംഗക്കാർക്കും അവകാശപ്പെട്ടതാണ്. കുട്ടിക്കാലത്തുതന്നെ ഭിന്നലിംഗക്കാരെ കണ്ടെത്തുകയും അവരുടെ പുനരധിവാസം ഉറപ്പാക്കുകയുംചെയ്യുന്ന അനുയാത്രാപദ്ധതി കാര്യക്ഷമമായി നടപ്പാക്കുന്നുണ്ട്. സംസ്ഥാനത്ത് ട്രാൻസ്ജെൻഡർ ബോർഡ് രൂപവത്കരിച്ചു. ജെൻഡർ ന്യൂട്രൽ ടോയ്ലെറ്റുകൾ നിർമിക്കുന്നതിന് നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. പ്രത്യേക തൊഴിൽ പരിശീലനത്തിനുള്ള സംവിധാനങ്ങളൊരുക്കും. ആദ്യഘട്ടത്തിൽ ൈഡ്രവിങ് പരിശീലനം നൽകും. പിന്നീട് ആഗ്രഹിക്കുന്ന മേഖലകളിൽ പരിശീലനംനൽകും. നിലവിൽ ഈ വിഭാഗക്കാരുടെ ഉന്നമനത്തിനായി 10 കോടി രൂപ വകയിരുത്തിയെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ 30 പേർക്ക് തിരിച്ചറിയൽ കാർഡ് നൽകി. രജിസ്റ്റർ ചെയ്ത 340 പേർക്കുള്ള കാർഡുകൾ ഉടൻ വിതരണംചെയ്യും. കാർഡിനുള്ള അപേക്ഷാഫോറം ജില്ല സാമൂഹികനീതി ഓഫിസുകളിൽ ലഭിക്കും. കലക്ടർ എസ്. വെങ്കടേസപതി അധ്യക്ഷത വഹിച്ചു. സാമൂഹികനീതി വകുപ്പ് ഡയറക്ടർ അനുപമ ടി.വി, റൂറൽ എസ്.പി അശോക്കുമാർ പി, വാർഡ് കൗൺസിലർ അനിത. എസ്, ജില്ല ശിശു സംരക്ഷണ ഓഫിസർ കെ.കെ. സുബൈർ, ടി.ജി.ഒ പ്രസിഡൻറ് രഞ്ജിനി പിള്ള, സാമൂഹികനീതി ഓഫിസർ ബിന്ദു ഗോപിനാഥ്, ഡോ. ഗീതാ ഗോപാൽ എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.