മെഡിക്കല്‍ കോളജില്‍ ലഭ്യമാകുന്നത് ശുദ്ധജലമാണെന്ന് ഉറപ്പുവരുത്താന്‍ പുതിയപദ്ധതി

തിരുവനന്തപുരം: മെഡിക്കല്‍ കോളജ് കാമ്പസില്‍ ലഭ്യമാകുന്നത് ശുദ്ധജലമാണെന്ന് ഉറപ്പുവരുത്താന്‍ പുതിയപദ്ധതി. ആശുപത്രിയിലെ ജലവിതരണ സംവിധാനത്തി​െൻറ ഇപ്പോഴുള്ള പ്രവര്‍ത്തനം വിലയിരുത്തുന്നതിനും തുടര്‍പ്രവര്‍ത്തനം നടത്തുന്നതിനുമായി സൂപ്രണ്ടി​െൻറ നേതൃത്വത്തില്‍ വിളിച്ചുകൂട്ടിയ അടിയന്തരയോഗത്തിലാണ് തീരുമാനം. മെഡിക്കല്‍ കോളജിലെ വിവിധഭാഗങ്ങളില്‍നിന്നും ജലംശേഖരിച്ച് മൈക്രോബയോളജി ലാബി‍​െൻറ സഹകരണത്തോടെ പരിശോധിക്കും. ജലസംഭരണികളില്‍നിന്നും മൂന്ന് മാസത്തിലൊരിക്കല്‍ ജലം ശേഖരിച്ച് പരിശോധിക്കുകയും സൂപ്രണ്ടിന് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്യും. കേടുപാടുപറ്റിയ ജലസംഭരണികളിലെ മൂടികള്‍ അടിയന്തരമായി മാറ്റിസ്ഥാപിക്കും. ഡ്രൈഡേ ആചരിച്ച് സ്കൂൾ വിദ്യാർഥികൾ തിരുവനന്തപുരം: പട്ടം സ​െൻറ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ ഡ്രൈഡേ ആചരിക്കുന്നതി​െൻറ ഭാഗമായി സ്കൂൾ കാമ്പസ് ശുചീകരിച്ചു. എസ്.പി.സി, എൻ.സി.സി കാഡറ്റുകൾ നേതൃത്വംനൽകി. ഡ്രൈഡേയുടെ ആവശ്യകതയേകുറിച്ച് വിദ്യാർഥികളെ ബോധവത്കരിക്കുകയായിരുന്നു പരിപാടിയുടെ ലക്ഷ്യമെന്ന് പ്രിൻസിപ്പൽ ഫാ. സി.സി. ജോൺ പറഞ്ഞു. ഹെഡ്മിസ്ട്രസ് ആശ അനി ജോർജ് ഉദ്ഘാടനം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.