തിരുവനന്തപുരം: ഡിപ്പോകളിൽനിന്ന് നേരിട്ട് സീറ്റ് ബുക്ക് ചെയ്യുന്നതിനുള്ള കൂപ്പൺ നിരക്ക് കുത്തനെ ഉയർത്തി കെ.എസ്.ആർ.ടി.സിയുടെ കൊള്ള. അഞ്ച് രൂപെയന്നത് പത്തുരൂപയാക്കിയാണ് വർധിപ്പിച്ചത്. ഇതിനുള്ള അറിയിപ്പ് എല്ലാ ഡിപ്പോകൾക്കും ലഭിച്ചു. ഫലത്തിൽ നിരക്ക് വർധനക്ക് സമാനമുള്ള പുതിയ തീരുമാനം ബോർഡ് തീരുമാനമെന്ന പേരിൽ നടപ്പാക്കുകയാണ്. ദീർഘദൂര ബസുകൾ യാത്രയാരംഭിക്കുന്ന ഡിപ്പോകളിൽനിന്നാണ് റിസർവേഷൻ സൗകര്യമുള്ളത്. നേരത്തെ, രാത്രികാലങ്ങളിലെ സർവിസുകൾക്ക് രണ്ട് രൂപ ഇൗടാക്കിയിരുന്നു. ഇത് അഞ്ചായി ഉയർത്തി. പിന്നീട് പകലും റിസർവേഷൻ നൽകിത്തുടങ്ങി. യാത്രനിരക്ക് പൂർണമായും ഇൗടാക്കുകയും ഇരിക്കാൻ സീറ്റ് കിട്ടാതിരിക്കുകയും ചെയ്തതോടെ മറ്റ് യാത്രക്കാർ പ്രതിഷേധമുയർത്തി. കൃത്യമായ പഠനങ്ങൾക്ക് ശേഷമാണ് നിരക്ക് വർധിപ്പിക്കാറ് പതിവ്. ദീർഘദൂര ബസുകളിൽ ഓൺലൈൻ റിസർവേഷൻ ഇല്ലാത്ത സീറ്റുകൾക്കാണ് കൂപ്പൺ നൽകുന്നത്. തിരക്കുള്ള സമയങ്ങളിൽ യാത്രക്കാർ ഏറെ ആശ്രയിക്കുന്ന സംവിധാനമാണിത്. ശനി, ഞായർ, തിങ്കൾ ദിവസങ്ങളിൽ 4,000 കൂപ്പണുകൾ വരെ തമ്പാനൂരിൽ വിറ്റുേപാകുന്നുണ്ട്. പ്രതിദിനം 18,000-20,000 രൂപ വരെ വരുമാനമുണ്ട്. ഇത് ഇരട്ടിയാക്കുകയാണ് ലക്ഷ്യം. പൊതുസേവനങ്ങൾക്ക് നിരക്ക് വർധിപ്പിക്കുന്ന തരത്തിലാണ് മാനേജ്െമൻറിെൻറ പുതിയ നയങ്ങൾ. വിദ്യാർഥികളുടെ കൺസഷൻ കാർഡിന് രണ്ട് രൂപയായിരുന്നത് പത്താക്കി ഉയർത്തിയത് ജൂൺ ആദ്യവാരത്തിലാണ്. കെ.എസ്.ആർ.ടി.സിയുടെ മാത്രം സർവിസുകളുള്ള റൂട്ടുകളിൽ തിരക്കിനനുസരിച്ച് നിരക്കിൽ മാറ്റംവരുന്ന ഫ്ലക്സി ടിക്കറ്റ് സംവിധാനം ഏർപ്പെടുത്താനും ആലോചനയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.