തിരുവനന്തപുരം: ബി നിലവറ തുറക്കാമെന്ന സുപ്രീംകോടതി വിധി വന്നതോടെ ശ്രീ പത്മനാഭസ്വാമി ക്ഷേത്രം വീണ്ടും ശ്രദ്ധാകേന്ദ്രമാകുന്നു. ബി നിലവറയിലെ ഉള്ളറകളിലെ രഹസ്യവും അമൂല്യനിധി ശേഖരവും അറിയാൻ ആഗ്രഹിക്കുന്നവർ ഏറെയാണ്. ഭക്തർക്കൊപ്പം രാജകുടുംബാംഗങ്ങളും ഇതാഗ്രഹിക്കുന്നുണ്ട്. വിലമതിക്കാനാകാത്ത സമ്പാദ്യം ഇവിടെയുണ്ടെന്ന പ്രചാരമാണ് നിലനിൽക്കുന്നത്. ഈ നിഗൂഢതകൾ സത്യമായിരിക്കുമോ എന്നറിയാനുള്ള ആകാംക്ഷ എല്ലാവരിലും വർധിച്ചിട്ടുണ്ട്. വിശ്വാസങ്ങളിലും ആചാരക്രമങ്ങളിലും അതിഷ്ഠിതമായതിനാൽ ഈ നിലവറ തുറക്കുന്നത് സംബന്ധിച്ച് ആശങ്കകളും എതിർപ്പും ഇതോടൊപ്പം നിലനിൽക്കുന്നുണ്ട്. സുപ്രീംകോടതി നിർദേശാനുസരണം 2011 ജൂണിലാണ് ക്ഷേത്രത്തിലെ നിലവറകളിലെ കണക്കെടുപ്പ് ആരംഭിച്ചത്. രണ്ടുവർഷം കൊണ്ട് എ നിലവറ ഉൾപ്പെടെ കണക്ക് പൂർത്തീകരിച്ചെങ്കിലും കൃത്യമായ വിവരം ഇതുവരെ പുറത്തുവിട്ടിട്ടില്ല. എ നിലവറയിൽ മാത്രം ഒന്നേകാൽ ലക്ഷം കോടിയുടെ അമൂല്യ നിധിശേഖരം കണ്ടെത്തിയതായാണ് പ്രാഥമിക വിവരം. എന്നാൽ, ബി നിലവറയുടെ കാര്യത്തിൽ വ്യക്തതയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.