ഡെങ്കിപ്പനി മഴക്കാലരോഗമല്ല, ശക്തമാക്കേണ്ടത് ദീർഘകാല പ്രതിരോധം -ഡോ. ഭരത്ചന്ദ്രൻ തിരുവനന്തപുരം: കേരളത്തിൽ പടരുന്ന ഡെങ്കിപ്പനിയെ മഴക്കാലരോഗമെന്ന നിലയിൽ മാത്രം കരുതി നടത്തുന്ന പ്രതിരോധപ്രവർത്തനങ്ങൾ അപര്യാപ്തമാണെന്നും ഇത് കൂടുതൽ അപകടകരമായ സാഹചര്യങ്ങൾക്ക് വഴിവെക്കുമെന്നും ഡോ. ഭരത്ചന്ദ്രൻ. തായ്ലൻഡിൽ അറുപത് വർഷങ്ങൾക്കുമുമ്പ് പടർന്നുപിടിച്ച ഡെങ്കിപ്പനി ശമിച്ചത് അഞ്ചുവർഷം കഴിഞ്ഞാണ്. 1958-ലെ ആ സ്ഥിതിവിശേഷത്തേക്കാൾ വ്യാപനത്തിലും മരണനിരക്കിലും പലമടങ്ങ് ആശങ്കജനകമാണ് ഇപ്പോൾ സംസ്ഥാനത്ത് മരണം വിതക്കുന്ന പകർച്ചപ്പനികളുടെ മാരകസ്വഭാവമെന്നും അദ്ദേഹം പറഞ്ഞു. ഡെങ്കിപ്പനിയും പ്രതിരോധവും വിഷയത്തിൽ ഉള്ളൂർ റോയൽ ഹോസ്പിറ്റൽ സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.