ജി.വി. രാജ സ്​കൂളിലെ 13 വിദ്യാർഥികൾക്ക് ഛർദി; ഭക്ഷ്യവിഷബാധയ​െല്ലന്ന് നിഗമനം

നെടുമങ്ങാട്: മൈലം ജി.വി. രാജ സ്കൂളിലെ 13 കുട്ടികളെ ഛർദിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭക്ഷ്യവിഷബാധയെല്ലന്നാണ് പ്രാഥമിക നിഗമനം. ഏഴ് ആൺകുട്ടികളെയും ആറ് പെൺകുട്ടികളെയുമാണ് ബുധനാഴ്ച രാവിലെ പേരൂർക്കട ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തലേദിവസം കഴിച്ച ആഹാരത്തിലുണ്ടായ വിഷബാധയാണ് അസുഖത്തിന് കാരണമെന്ന സംശയത്തെ തുടർന്ന് ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥരടക്കം സ്കൂളിലെത്തി പരിശോധന നടത്തി. കഴിഞ്ഞ ദിവസം രാത്രിയിൽ കുട്ടികൾക്ക് ചിക്കനും ചപ്പാത്തിയുമായിരുന്നു ഹോസ്റ്റൽ മെസിൽനിന്ന് നൽകിയത്. ആകെ 308 കുട്ടികളാണ് ഇവിടെ താമസിച്ച് പഠിക്കുന്നത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടികളിൽ ചിലർക്ക് പനിബാധയെന്ന് ഡോക്ടർ അറിയിച്ചതായി ഹെഡ്മാസ്റ്റർ പറഞ്ഞു. ക്ഷീണം അനുഭവപ്പെട്ട നാല് കുട്ടികൾക്ക് ഡ്രിപ് നൽകിയശേഷം വിട്ടയച്ചു. ആഹാരത്തിൽനിന്നാണോ പ്രശ്നമുണ്ടായതെന്ന് കണ്ടെത്താൻ ഭക്ഷ്യസുരക്ഷ വകുപ്പ് ഉദ്യോഗസ്ഥർ സാമ്പിൾ ശേഖരിച്ചു. അടുക്കള വൃത്തിയാക്കുന്നതിന് 48 മണിക്കൂർ സമയം അനുവദിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.