തിരുവനന്തപുരം: പ്രവാസി മലയാളി സംഘടനയായ കേരളീയത്തിെൻറ പ്രഥമ കേരളീയം വേൾഡ് മലയാളം ഷോർട്ട് ഫിലിം ഫെസ്റ്റിവൽ ഈ മാസം 26 മുതൽ 28 വരെ ഭാരത്ഭവനിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കേരള ചലച്ചിത്ര അക്കാദമി, ഭാരത് ഭവൻ എന്നിവയുടെ സഹകരണത്തോടെയാണ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. 1000 രൂപ അടച്ച് രജിസ്റ്റർ ചെയ്യുന്ന ചിത്രങ്ങളിൽനിന്ന് വിദഗ്ധർ തെരഞ്ഞെടുക്കുന്ന ചിത്രങ്ങളാണ് മേളയിൽ പ്രദർശിപ്പിക്കുക. ജൂറി തെരഞ്ഞെടുക്കുന്ന മികച്ച സിനിമക്ക് കാഷ് അവാർഡ് സമ്മാനിക്കും. 28ന് നടക്കുന്ന സമാപന സമ്മേളനത്തിൽ പുരസ്കാരങ്ങൾ വിതരണം ചെയ്യും. ഡെലിഗേറ്റുകൾക്ക് പ്രവേശനം സൗജന്യമായിക്കും. മേളയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഷോർട്ട് ഫിലിമിെൻറ രണ്ട് വിഡിയോ സീഡികൾ ഭാരത് ഭവൻ, തൈക്കാട് പി.ഒ, തിരുവനന്തപുരം എന്ന വിലാസത്തിൽ അയക്കണം. വ്യാഴാഴ്ച മുതൽ ഭാരത് ഭവനിൽ നേരിട്ട് എത്തിയും റജിസ്റ്റർ ചെയ്യാം. എൻട്രികൾ അയക്കുന്നതിനുള്ള അവസാന തീയതി ഈ മാസം 10. ഫോൺ: 7034442716. വാർത്തസമ്മേളനത്തിൽ വിദ്യ ദുർഗാദാസ്, എം.എൻ.സി ബോസ്, രാഹുൽ കൃഷ്ണ, ജോഷി പ്രഭാകർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.