കുളത്തൂപ്പുഴ: കുളത്തൂപ്പുഴ ടൗണിൽ പ്രവർത്തിക്കുന്ന വ്യാപാര ശാലയിൽ മോഷണം. കെ. രവീന്ദ്രെൻറ ഉടമസ്ഥതയിലുള്ള കവിത േട്രഡേഴ്സ് എന്ന സ്ഥാപനത്തിന് പിന്നിലെ ജനാല തകർത്ത് അകത്തുകടന്ന മോഷ്ടാവ് മേശയിൽ ഉണ്ടായിരുന്ന പണവും മിഠായികളും സോപ്പും കവർന്നു. തിങ്കളാഴ്ച രാവിലെ ഉടമ കടതുറക്കാനെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. ഞായറാഴ്ച രാത്രിയിലാണ് സംഭവമെന്ന് കരുതുന്നു. കടക്കുള്ളിൽ കടന്ന മോഷ്ടാവ് സ്ഥലത്ത് ഉണ്ടായിരുന്ന പലചരക്ക് സാധനങ്ങൾ വാരിവലിച്ചിടുകയും മുളകുപൊടി വാരി വിതറുകയും ചെയ്തു. സംഭവത്തിൽ കേസെടുത്ത കുളത്തൂപ്പുഴ പൊലീസ് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.