പട്ടികജാതി-^വർഗ നിയമനം: കാലതാമസം ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി

പട്ടികജാതി--വർഗ നിയമനം: കാലതാമസം ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി തിരുവനന്തപുരം: പട്ടികജാതി--വർഗക്കാർക്ക് സംവരണ പ്രകാരം സർക്കാർ സർവിസിൽ നിയമനം നൽകുന്നതിലെ കാലതാമസം ഒഴിവാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ വകുപ്പു സെക്രട്ടിമാർക്ക് നിർദേശം നൽകി. പട്ടികജാതി--വർഗക്കാരുടെ പ്രാതിനിധ്യക്കുറവ് എത്രയും വേഗം പരിഹരിക്കണമെന്നും സർക്കാർ വകുപ്പുകളിൽ സ്പെഷൽ റിക്രൂട്ട്മ​െൻറ് വഴി നിയമനം നടത്തുന്നതി​െൻറ പുരോഗതി വിലയിരുത്താൻ ചേർന്ന യോഗത്തിൽ അദ്ദേഹം നിർദേശിച്ചു. ഒഴിവുകൾ കാലതമാസം കൂടാതെ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യണം. റിപ്പോർട്ട് ചെയ്യുന്ന ഒഴിവുകളിൽ കൃത്യമായി നിയമനം നടത്തണം. പ്രാതിനിധ്യക്കുറവ് പരിഹരിക്കുന്നതിന് സൂപ്പർന്യൂമററിയായി തസ്തിക സൃഷ്ടിക്കണം. അവലോകനം നടത്തുന്നതിനുള്ള സോഫ്റ്റ്വെയർ ഉടനെ തയാറാക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു. മന്ത്രി എ.കെ. ബാലൻ, െഡപ്യൂട്ടി സ്പീക്കർ വി. ശശി, മുൻ മന്ത്രി എ.പി. അനിൽകുമാർ, എം.എൽ.എമാരായ പുരുഷൻ കടലുണ്ടി, സി.കെ. ആശ, വി.പി. സജീന്ദ്രൻ, കോവൂർ കുഞ്ഞുമോൻ, ചിറ്റയം ഗോപകുമാർ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.