നഴ്സുമാരുടെ സൂചന പണിമുടക്കും സെക്ര​േട്ടറിയറ്റ് മാർച്ചും 11ന്

കോഴിക്കോട്: യുനൈറ്റഡ് നഴ്സസ് അസോസിയേഷ​െൻറ നേതൃത്വത്തിൽ സംസ്ഥാനത്തെ പ്രൈവറ്റ് നഴ്സുമാരുെട സൂചന പണിമുടക്കും സെക്രേട്ടറിയറ്റ് മാർച്ചും ജൂലൈ 11ന് നടത്തുമെന്ന് സംഘടന ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സുപ്രീംകോടതി നിർദേശപ്രകാരമുള്ള ശമ്പളവർധന ആവശ്യപ്പെട്ടാണിത്. വിവിധ ജില്ലകളിൽനിന്നുള്ള അമ്പതിനായിരത്തോളം നഴ്സുമാർ മാർച്ചിൽ പങ്കെടുക്കും. 20ാം തീയതി നടക്കുന്ന മന്ത്രിതല ചർച്ചയിൽ ശമ്പളകാര്യത്തിൽ തീരുമാനമായില്ലെങ്കിൽ സംസ്ഥാനത്തുടനീളം അനിശ്ചിതകാല സമരം നടത്തുമെന്നും ഭാരവാഹികൾ പറഞ്ഞു. നിലവിൽ തിരുവനന്തപുരം സെക്രേട്ടറിയറ്റ്, തൃശൂർ, കോഴിക്കോട് കലക്ടറേറ്റുകൾ, എറണാകുളം ഹൈകോർട്ട് ജങ്ഷൻ, മലപ്പുറം സിവിൽ സ്റ്റേഷൻ പരിസരം എന്നിവിടങ്ങളിൽ പ്രൈവറ്റ് നഴ്സുമാരുടെ സമരം നടക്കുന്നുണ്ട്. തൃശൂരിലെ സമരം 13 ദിവസം പിന്നിട്ടു. യു.എൻ.എ സംസ്ഥാന പ്രസിഡൻറ് ജാസ്മിൻ ഷാ, സെക്രട്ടറി ജിതിൻ ലോഹി, ട്രഷറർ ബിപിൻ എൻ. പോൾ, കോഴിക്കോട് ജില്ല ഭാരവാഹികളായ അനു, മിനി എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.