വർക്കല: ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് മുൻ പ്രസിഡൻറും ശിവഗിരി യുവജനവേദിയുടെ ആചാര്യനുമായിരുന്ന സ്വാമി ശാശ്വതീകാനന്ദയുടെ പതിനഞ്ചാമത് സംഘടിപ്പിച്ചു. ശിവഗിരിയിലെ സ്മൃതി മണ്ഡപത്തിൽ നടന്ന സമൂഹപ്രാർഥനക്ക് സ്വാമിസൂക്ഷ്മാനന്ദ നേതൃത്വം നൽകി. അനുസ്മരണസമ്മേളനം യുവജനവേദിയുടെ പ്രസിഡൻറ് കെ. സൂര്യപ്രകാശ് ഉദ്ഘാടനം ചെയ്തു. ജനറൽസെക്രട്ടറി അനിൽകുമാർ അധ്യക്ഷത വഹിച്ചു. സ്വാമിമാരായ പ്രകാശാനന്ദ, ഋതംഭരാനന്ദ, പരാനന്ദ, ശുഭാംഗാനന്ദ, ലോകേശാനന്ദ, മഹേശ്വരാനന്ദ, സുഗുണാനന്ദ, കൃഷ്ണാനന്ദ, മംഗളസ്വരൂപാനന്ദ, സുകൃതാനന്ദ, അസ്പർശാനന്ദ, അഡ്വ. വി. ജോയി എം.എൽ.എ, വർക്കല കഹാർ, നഗരസഭ ചെയർപേഴ്സൻ ബിന്ദു ഹരിദാസ്, ജി. മോഹൻദാസ്, സി.എസ്. സുഗുണൻ, കൃഷ്ണമോഹൻ, ആർ. കുമാർ, ചെമ്പഴന്തി മോഹൻലാൽ, അഡ്വ. ബി.എസ്. ജോസ്, കെ.എം. ലാജി, വിനോജ് വിശാൽ, വി. ശശിധരൻ, ഇലകമൺ സുദർശനൻ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.