ബാലരാമപുരം: ചുണ്ടവിളാകം സർക്കാർ എൽ.പി സ്കൂൾ ഇനി പുസ്തകങ്ങളുടെ ജയിലല്ല. വായന വാരാചരണത്തിെൻറ ഭാഗമായി ഇവിടെ . കുട്ടികൾ തയാറാക്കിയ മുദ്രാവാക്യം വിളികളുടെയും ബാൻറ്മേളത്തിെൻറയും അകമ്പടിയിൽ പുസ്തകവണ്ടിയുടെ ഫ്ലാഗ്ഓഫ് അതിയന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബി.ടി. ബീന നിർവഹിച്ചു. സർവശിക്ഷ അഭിയാൻ സ്കൂൾ ഗ്രന്ഥശാലകൾ ശാക്തീകരിക്കുന്നതിനായി 10,000 രൂപ ഈ വിദ്യാലയത്തിന് നൽകിയിരുന്നു. ഈ തുകക്ക് സംസ്ഥാന ബാലസാഹിത്യ ഇൻസ്റിറ്റ്യൂട്ട് 20,000 രൂപയുടെ പുസ്തകങ്ങൾ നൽകി. പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിൽ വിശ്രമിക്കാനുള്ളതെല്ലന്ന തിരിച്ചറിവാണ് തുറന്ന പുസ്തകവണ്ടിയെന്ന ആശയത്തിന് സ്കൂൾ അധികൃതർ രൂപംനൽകിയത്. വണ്ടിയിൽ 40 തലക്കെട്ടിലെ 10 വീതം പുസ്തകങ്ങൾക്കൊപ്പം പഠനപ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടികൾ തയാറാക്കുന്ന പ്രകടിത രൂപങ്ങളായ കഥ, കവിത, ആസ്വാദന കുറിപ്പുകൾ, വായന കാർഡുകൾ, ആനുകാലികങ്ങൾ എന്നിവയും ഇടംപിടിച്ചു. എല്ലാദിവസവും പുസ്തകവണ്ടി സ്കൂൾ വരാന്തയിലുണ്ടാവും. കുട്ടികൾക്ക് യഥേഷ്ടം പുസ്തകം വായിക്കാനും അവസരം ഒരുക്കിയിട്ടുണ്ട്. നിശ്ചിത ഇടവേളകളിൽ സ്കൂൾ ഗ്രന്ഥശാലയിലെ മറ്റ് പുസ്തകങ്ങളും വണ്ടിയിലുണ്ടാകും. പുസ്തകവണ്ടി കുട്ടികൾക്ക് സമർപ്പിച്ച ചടങ്ങിൽ എസ്. എസ്.എ ജില്ല പ്രോജക്ട് ഒാഫിസർ ശ്രീകുമാരൻ, ബി.പി.ഒ അനീഷ്, ഹെഡ്മാസ്റ്റർ പി.വി. പ്രേംജിത്, സന്ധ്യ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.