കൊല്ലം: ചുമട്ടുതൊഴിലാളികൾ കലക്ടറേറ്റ് മാർച്ചും ധർണയും നടത്തി. 1978ൽ പാസാക്കിയ ചുമട്ടുതൊഴിലാളി നിയമം കാലോചിതമായി പരിഷ്കരിക്കുക, ജില്ല ക്ഷേമ ബോർഡ് ചെയർമാനായി ട്രേഡ് യൂനിയൻ പ്രതിനിധികളെ നിശ്ചയിക്കുക, സെയിൽസ് വാഹനങ്ങളിൽ ഭാരം കണക്കാക്കി ജോലി അനുവദിക്കുക, പാറക്വാറി-മണൽ മേഖലകളിലെ സ്തംഭനാവസ്ഥ പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കുക, അൺ അറ്റാച്ച്ഡ് സ്കാറ്റേഡ് തൊഴിലാളികളുടെ ആനുകൂല്യം വർധിപ്പിക്കുക, അസംഘടിതരായ ചുമട്ടുതൊഴിലാളികൾക്ക് കേന്ദ്രസർക്കാർ പദ്ധതി പ്രഖ്യാപിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തിയ കലക്ടറേറ്റ് മാർച്ച് ചുമട്ടുതൊഴിലാളി ക്ഷേമ ബോർഡ് ചെയർമാൻ കാട്ടാക്കട ശശി ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് അഡ്വ. വി. രവീന്ദ്രൻനായർ അധ്യക്ഷത വഹിച്ചു. ജില്ല ട്രഷറർ എ.എം. ഇക്ബാൽ സ്വാഗതം പറഞ്ഞു. സി.െഎ.ടി.യു സംസ്ഥാന സെക്രട്ടറിമാരായ എൻ. പത്മലോചനൻ, എസ്. സുദേവൻ, ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡൻറ് ഇ. ഷാനവാസ്ഖാൻ, ജനറൽ സെക്രട്ടറി കെ. തുളസീധരൻ, എസ്.ആർ. രമേഷ്, പി. തങ്കപ്പൻപിള്ള, എം.എസ്. മുരളി, എം.എ. രാജഗോപാൽ, പി.കെ. ബാലചന്ദ്രൻ, കെ. സേതുമാധവൻ എന്നിവർ സംസാരിച്ചു. പ്രകടനത്തതിനും ധർണക്കും ഇളമ്പൽ വിജയൻ, ഇ.കെ. അഷ്റഫ്, എൻ. ശശിപാലൻ, ബി. സുജീന്ദ്രൻ, എം. ബാബു, ജി. സുനിൽ, അഡ്വ. രവീന്ദ്രനാഥ്, എൻ. കുഞ്ഞുമോൻ, ശശികുമാർ, പി. ആൻറണി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.