നിരവധി കേസുകളിൽ പ്രതിയായ ഗുണ്ട പിടിയില്‍

ആറ്റിങ്ങല്‍: മോഷണം, പിടിച്ചുപറി, കൊലപാതകം ഉള്‍പ്പെടെ നിരവധി കേസുകളിലെ പ്രതിയായ ഗുണ്ട പിടിയില്‍. ആട്ടോ ജയന്‍ എന്ന കൂന്തള്ളൂര്‍ തോപ്പില്‍പാലം ഇലഞ്ഞിക്കോട് വീട്ടില്‍ ജയനെയാണ് (36) പൊലീസ് പിടികൂടിയത്. ശാര്‍ക്കര വിളയില്‍ വീട്ടില്‍ ശരണിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തിലാണ് അറസ്റ്റ്. ഒളിവില്‍പോയ പ്രതി കഴിഞ്ഞദിവസം ചിറയിന്‍കീഴിലെത്തിയതായി എ.എസ്.പി ആദിത്യക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് പൊലീസ് സംഘം വളഞ്ഞെങ്കിലും വാഹനത്തില്‍ കയറി കടന്നുകളഞ്ഞു. പിന്തുടര്‍ന്ന പൊലീസ് വലിയകട ജങ്ഷന്‌ സമീപത്ത് വാഹനം തടഞ്ഞ് പിടികൂടുകയായിരുന്നു. തിരുവനന്തപുരം, കൊല്ലം ജില്ലകളിലായി വിവിധ സ്റ്റേഷനുകളില്‍ അമ്പതോളം കേസുകള്‍ ആട്ടോ ജയ​െൻറ പേരിലുണ്ടെന്ന് പൊലീസ് അറിയിച്ചു. പള്ളിക്കല്‍, കൊട്ടിയം, അഞ്ചുതെങ്ങ്, ചിറയിന്‍കീഴ് സ്റ്റേഷനുകളില്‍ ജാമ്യമില്ലാ വാറൻറും നിലവിലുണ്ട്. സി.ഐ അനില്‍കുമാര്‍, എസ്‌.ഐ പ്രദീപ്കുമാര്‍, ഗ്രേഡ് എസ്.ഐ സക്കീര്‍ഹുസൈന്‍, സി.പി.ഒമാരായ നിഷാദ്, അഖില്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.