വിതുര: വാമനപുരം നദിക്ക് കുറുകെ തലത്തൂതക്കാവിൽ നിർമിക്കാൻ ഉദ്ദേശിക്കുന്ന പാലത്തിെൻറ പണി ഉടൻ ആരംഭിക്കണമെന്നാവശ്യപ്പെട്ട് സി.പി.െഎ നേതൃത്വത്തിൽ ആനപ്പാറ ജങ്ഷനിൽ സംഘടിപ്പിച്ചു. കല്ലൻകുടി ബ്രാഞ്ച് സെക്രട്ടറി രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. ജില്ല എക്സിക്യൂട്ടിവ് അംഗം പള്ളിച്ചൽ വിജയൻ ഉദ്ഘാടനം ചെയ്തു. േതാട്ടം തൊഴിലാളി യൂനിയൻ ജില്ല സെക്രട്ടറി മീനാങ്കൽ കുമാർ, സി.പി.െഎ അരുവിക്കര മണ്ഡലം സെക്രട്ടറി എം.എസ്. റഷീദ്, ജി. രാമചന്ദ്രൻ, ആർ.കെ. ഷിബു, വിജയൻകാണി, കൃഷ്ണൻകാണി, ദേവകി, മഞ്ജുഷ ആനന്ദ്, മാങ്കാല പ്രഭാകരൻ, കല്ലൻകുടി മനോഹരൻ നായർ, കെ. പ്രദീപ് എന്നിവർ സംസാരിച്ചു. ആറ്റുമൺപുറം, തലത്തൂതകാവ്, കൊമ്പ്രാൻകല്ല്, കല്ലൻകുടി, പള്ളിപ്പുര, കരിയ്ക്കകം തുടങ്ങി മുപ്പതോളം ആദിവാസി ഉൗരുകളിൽ താമസിക്കുന്നവരുടെ ചിരകാല അഭിലാഷമാണ് തലത്തൂതകാവ് പാലം. കാപ്ഷൻ തലത്തൂത കാവ് പാലം നിർമാണവുമായി ബന്ധപ്പെട്ട് സി.പി.െഎ സംഘടിപ്പിച്ച പ്രതിപക്ഷ സംഗമം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.