വിതുര: പുസ്തകെത്താട്ടിൽ നിറഞ്ഞുകവിഞ്ഞ സന്തോഷത്തിലാണ് വിതുര വൊക്കേഷനൽ ആൻഡ് ഹയർസെക്കൻഡറി സ്കൂളിലെ സ്റ്റുഡൻറ് പൊലീസ്, ജൂനിയർ റെഡ്ക്രോസ് അംഗങ്ങൾ. സ്കൂൾ ലൈബ്രറി വിപുലീകരിക്കുന്നതിെൻറ ഭാഗമായി 2016 ലെ വായനദിനത്തിലാണ് പുസ്തകത്തൊട്ടിൽ സ്ഥാപിച്ചത്. കഴിഞ്ഞ വായനദിനത്തിൽ നടത്തിയ 'കൊയ്ത്തിൽ' പതിനായിരത്തിലധികം രൂപയുടെ പുസ്തകങ്ങൾ ലഭിച്ചിരുന്നു. 'പാത്തുമ്മയുടെ ആടും' 'ഖസാക്കിെൻറ ഇതിഹാസവും' 'ആടു ജീവിത'വും തുടങ്ങി ലഭിച്ച പുസ്തകങ്ങളെല്ലാം വൈവിധ്യമാർന്നവ. നിക്ഷേപകരുടെ പേരും മേൽവിലാസവും രേഖപ്പെടുത്തിയ പുസ്തകങ്ങളാണ് തൊട്ടിലിലെത്തിയത്. പുസ്തകം ശേഖരക്കുന്നതിന് വ്യത്യസ്ത ആശയവുമായി സമീപിച്ച കാഡറുകൾക്ക് ഒരധ്യാപകനാണ് തൊട്ടിൽ സമ്മാനിച്ചത്. ലൈബ്രറിയിൽ തൊട്ടിൽ സ്ഥാപിച്ചതിന് പിന്നാലെ കുട്ടികൾക്കിടയിൽ വ്യാപക പ്രചാരണവും നടത്തി. പുസ്തകങ്ങൾ പ്രഥമാധ്യാപിക പി.ആർ. അനിത, പി.ടി.എ പ്രസിഡൻറ് വിനീഷ്കുമാർ എന്നിവർ ചേർന്ന് കാഡറ്റുകളിൽനിന്ന് ഏറ്റുവാങ്ങി. കാപ്ഷൻ പുസ്തകത്തൊട്ടിലിൽനിന്ന് ലഭിച്ച പുസ്തകങ്ങൾ പ്രഥമാധ്യാപികയും പി.ടി.എ പ്രസിഡൻറും ചേർന്ന് ഏറ്റുവാങ്ങുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.