കമ്പ്യൂട്ടർവത്​കൃത സ്​കൂൾ പാർലമെൻറ്​ തെരഞ്ഞെടുപ്പുമായി കെ.ടി.സി.ടി എച്ച്​.എസ്​.എസ്​ വിദ്യാർഥികൾ

കല്ലമ്പലം: വിദ്യാർഥികൾ തയാറാക്കിയ സോഫ്റ്റ്വെയർ ഉപയോഗിച്ചുെകാണ്ടുള്ള ആദ്യ സ്കൂൾ പാർലമ​െൻറ് തെരഞ്ഞെടുപ്പ് കെ.ടി.സി.ടി എച്ച്.എസ്.എസിലെ വിദ്യാർഥികൾ നടത്തി. സ്കൂളിലെ കമ്പ്യൂട്ടർ സയൻസ് വിദ്യാർഥികൾ വികസിപ്പിച്ചെടുത്ത സോഫ്റ്റ്വെയറി​െൻറ സഹായത്തിൽ നടത്തിയ ഇലക്ഷൻ പുതിയ അനുഭവമായി. സ്കൂൾ, കമ്പ്യൂട്ടർ ലാബിൽ പ്രത്യേകം സജ്ജീകരിച്ച പോളിങ് ബൂത്തിലാണ് കുട്ടികൾ വോട്ടുകൾ രേഖപ്പെടുത്തിയത്. സംസ്ഥാന തലത്തിൽ തന്നെ ഒരു വിദ്യാലയത്തിൽ ഇത്തരം സംവിധാനം ആദ്യമായാണ് ഉപയോഗിക്കുന്നത്. ഉദ്ഘാടനം ചെയർമാൻ എം.എസ്. ഷെമീർ നിർവഹിച്ചു. കൺവീനർ എൻ. ഷിജു, ചീഫ് ഇലക്ഷൻ ഒാഫിസർ, മാനേജ് കുമാർ സാേങ്കതിക അധ്യാപകൻ സന്ദീപ് ഒ.എസ് എന്നിവർ പെങ്കടുത്തു. കാപ്ഷൻ കെ.ടി.സി.ടി എച്ച്്.എസ്.എസിൽ നടന്ന കമ്പ്യുട്ടർവത്കൃത സ്കൂൾ പാർലമ​െൻറിൽ വിദ്യാർഥികൾ വോട്ട് രേഖപ്പെടുത്തുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.