തിരുവനന്തപുരം: അപകടത്തില്‍ അവയവനഷ്ടം ഉണ്ടാകുന്നവര്‍ക്ക് ആശ്വസിക്കാം. ആധുനിക വൈദ്യശാസ്ത്രം അതിന് പ്രതിവിധി കണ്ടത്തെിക്കഴിഞ്ഞു. വ്യക്തിയുടെ ഇഷ്ടാനുസരണം ചലിപ്പിക്കാനാകുന്ന റോബോട്ടിക് കൈകാലുകള്‍ ആധുനിക വൈദ്യശാസ്ത്രത്തിന്‍െറ ശ്രദ്ധേയ നേട്ടമാണ്. കൈപ്പത്തി നഷ്ടമായാല്‍ വെച്ചു പിടിപ്പിക്കാനാകുന്ന കൃത്രിമ കൈപ്പത്തിയും ഏറ്റവും ഉയരം കൂടിയ കൃത്രിമക്കാലുമെല്ലാം പ്രദര്‍ശിപ്പിച്ച് സന്ദര്‍ശകരെ സാങ്കേതിക വളര്‍ച്ചയയെപ്പറ്റി ബോധ്യപ്പെടുത്തുകയാണ്. മെഡിക്കല്‍ കോളജില്‍ നടക്കുന്ന മെഡക്സില്‍ ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷന്‍ വിഭാഗം ഒരുക്കിയ പവിലിയനാണ് ശ്രദ്ധേയമാകുന്നത്. സ്വന്തം കൈവിരലുകള്‍ ചലിക്കുന്നതുപോലെ പ്രവര്‍ത്തിക്കുന്ന കൃത്രിമ കൈപ്പത്തിക്ക് ഇന്‍റലെക്ച്വല്‍ ലിംബ് അഥവാ ഐലിംബ് എന്നാണ് പേര്. നഷ്ടമായ കൈപ്പത്തിയുടെ സ്ഥാനത്ത് വെച്ചുപിടിപ്പിക്കുന്ന കൃത്രിമ കൈപ്പത്തിയിലെ ഭാഗങ്ങളെ കൈത്തണ്ടയിലെ ഞരമ്പുകളുമായി ബന്ധിപ്പിച്ചാണ് തലച്ചോറില്‍ നിന്നുള്ള നിര്‍ദേശങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കാന്‍ പ്രേരിപ്പിക്കുന്നത്. മറ്റൊരാള്‍ക്ക് ഷേക് ഹാന്‍ഡ് നല്‍കാനും കമ്പ്യൂട്ടറിന്‍െറ കീബോര്‍ഡില്‍ വേഗത്തില്‍ ടൈപ് ചെയ്യാനും ഭക്ഷണം കഴിക്കാനും എല്ലാം ഈ കൈപ്പത്തികൊണ്ട് സാധിക്കും. ഭാരം കൂടിയ വസ്തുക്കള്‍ ഉയര്‍ത്താനും വിവിധ വസ്തുക്കളുടെ വലുപ്പത്തിനനുസരിച്ച് വിരലുകളെ അയച്ചും മുറുക്കിയും അവയില്‍ മുറുകെപ്പിടിക്കാനുമെല്ലാം ഇതിലൂടെ സാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.