നെടുമങ്ങാട്: 39ാമത് സംസ്ഥാന ടെക്നിക്കല്‍ ഹൈസ്കൂള്‍ കലോത്സവം 20 മുതല്‍ 22 വരെ നെടുമങ്ങാട് മഞ്ച ഗവ. ടെക്നിക്കല്‍ ഹൈസ്കൂളില്‍ നടക്കുമെന്ന് സംഘാടക സമിതി ചെയര്‍മാന്‍ സി. ദിവാകരന്‍ എം.എല്‍.എ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലെ 39 ടെക്നിക്കല്‍ ഹൈസ്കൂളിലെയും ഐ.എച്ച്.ആര്‍.ഡിക്ക് കീഴിലെ ഒമ്പത് ടെക്നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെയും 1200ല്‍പരം പ്രതിഭകള്‍ പങ്കെടുക്കും. ഏഴ് വേദിയിലായി 48 ഇനങ്ങളിലാണ് മത്സരങ്ങള്‍. 20ന് വൈകീട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സി. ദിവാകരന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. 22ന് സമാപന സമ്മേളനം സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. പ്ളാസ്റ്റിക് ഒഴിവാക്കി പരിസ്ഥിതി സൗഹൃദ ഉല്‍പന്നങ്ങള്‍ മാത്രമാണ് ഉപയോഗിക്കുകയെന്നും മാലിന്യങ്ങള്‍ സംസ്കരിക്കുന്നതിന് പ്രത്യേക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും എം.എല്‍.എ പറഞ്ഞു. ഏറ്റവും കൂടുതല്‍ പോയന്‍റ് നേടുന്നവര്‍ക്കുള്ള ഒന്നും രണ്ടും സ്ഥാനത്തേക്ക് പ്രധാന ട്രോഫികള്‍ക്ക് പുറമെ സി. ദിവാകരന്‍ എം.എല്‍.എ സ്പോണ്‍സര്‍ ചെയ്യുന്ന ട്രോഫികളും സമ്മാനമായി നല്‍കും. വാര്‍ത്താസമ്മേളനത്തില്‍ ചീഫ് കോ ഓഡിനേറ്റര്‍ പി. ഹരികേശന്‍നായര്‍, ജനറല്‍ കണ്‍വീനര്‍ ടി. സുനില്‍കുമാര്‍, നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ ലേഖാ വിക്രമന്‍, കൗണ്‍സിലര്‍മാരായ സി. സാബു, ടി. അര്‍ജുനന്‍, ജെ. റോസ്ല, എ. ഷാജി എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.