മധ്യവയസ്കന്‍െറ മരണം; ബന്ധു പിടിയില്‍

ചിറയിന്‍കീഴ്: മധ്യവയസ്കനെ മര്‍ദിച്ച് കൊലപ്പെടുത്തിയ കേസില്‍ ബന്ധു അറസ്റ്റില്‍. കീഴ്തോന്നയ്ക്കല്‍ വില്ളേജില്‍ വേങ്ങോട് മേലേമുക്കില്‍ ഹരിജന്‍ കോളനിയില്‍ ബ്ളോക്ക് നമ്പര്‍ 111ല്‍ ജോസ് (38) ആണ് പിടിയിലായത്. കടയ്ക്കാവൂര്‍ ചാവടിമുക്ക് നമ്പ്യാദിവിള ടോള്‍സ്റ്റോയി മെമ്മോറിയല്‍ പബ്ളിക് സ്കൂളിനു സമീപം മഠത്തില്‍വിള വീട്ടില്‍ പവിത്രനെ (47) മര്‍ദിച്ച് വീട്ടിനു മുന്നിലെ കുഴിയില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയെന്നാണ് കേസ്. പവിത്രന്‍െറ സഹോദരിയുടെ മരുമകനാണ് ജോസ്. ജോസ് പവിത്രന്‍െറ വീട്ടിനു സമീപം വാടകക്ക് താമസിക്കുകയാണ്. പവിത്രനും ജോസും ഒരുമിച്ചാണ് കുലിവേലക്ക് പോയിരുന്നത്. ഞായറാഴ്ച പവിത്രനും ജോസും തമ്മില്‍ ജോലിക്കൂലിയുമായി ബന്ധപ്പെട്ട് വഴക്കുണ്ടായി. പവിത്രന്‍െറ വീട് സ്ഥിതിചെയ്യുന്നത് റോഡില്‍നിന്ന് രണ്ടു മീറ്റര്‍ ഉയര്‍ന്ന പ്രദേശത്താണ്. ഇവിടെ നടന്ന വാക്കുതര്‍ക്കം അടിപിടിയില്‍ കലാശിക്കുകയും ജോസ് പവിത്രനെ രണ്ടു മീറ്റര്‍ താഴ്ചയുള്ള റോഡിലേക്ക് തള്ളുകയുമായിരുന്നെന്ന് പൊലീസ് പറയുന്നു. ബഹളം കേട്ടത്തെിയ നാട്ടുകാര്‍ ജോസിനെ പിന്തിരിപ്പിക്കുകയും പവിത്രനെ ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പവിത്രന്‍ വെള്ളിയാഴ്ച മരിച്ചു. ഒളിവില്‍ പോയ പ്രതിയെ തിരുവനന്തപുരം റൂറല്‍ എസ്.പി അശോക് കുമാറിന്‍െറ നിര്‍ദേശപ്രകാരം ആറ്റിങ്ങല്‍ ഡിവൈ.എസ്പി അനില്‍കുമാര്‍, കടയ്ക്കാവൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജി.ബി. മുകേഷ്, എസ്.ഐ സഫീര്‍, സി.പി.ഒ സജു എന്നിവരടങ്ങുന്ന സംഘമാണ് പിടികൂടിയത്. വര്‍ക്കല കോടതി റിമാന്‍ഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.