തിരുവനന്തപുരം: എസ്.ഐ.ഒ തിരുവനന്തപുരം ജില്ലാ മെംബേഴ്സ് മീറ്റ് പാളയം ഇസ്ലാമിക് സെന്‍ററില്‍ നടന്നു. മെംബേഴ്സ് മീറ്റിനോടനുബന്ധിച്ച് നടന്ന തെരഞ്ഞെടുപ്പില്‍ 2017 വര്‍ഷത്തേക്കുള്ള ജില്ല പ്രസിഡന്‍റായി ഹസന്‍ നസീഫിനെയും സെക്രട്ടറിയായി നബീല്‍ പാലോടിനെയും തെരഞ്ഞെടുത്തു. വകുപ്പ് സെക്രട്ടറിമാരായി സുഹൈല്‍ (സംഘടന), പി. മുനീബ്(കാമ്പസ്), ഇ.എം. ഷാഹിന്‍ (പബ്ളിക് റിലേഷന്‍) എന്നിവരെയും സൗത്ത് മേഖല കണ്‍വീനറായി ഷാഹിനെയും വെസ്റ്റ് മേഖല കണ്‍വീനറായി റാഫിദിനെയും തെരഞ്ഞെടുത്തു. ഏരിയ പ്രസിഡന്‍റുമാര്‍: സജിന്‍ അബ്ദുല്‍ സലാം (നെടുമങ്ങാട്), മുഹമ്മദ് അഫ്നാന്‍ (പാലോട്), ഹക്കീം വക്കം (ആറ്റിങ്ങല്‍), ലുഖ്മാനുല്‍ ഹക്കീം (വര്‍ക്കല), ഫാസില്‍ പൂവാര്‍ (സൗത്ത്), സെയിദ് ഇബ്രാഹീം(വെസ്റ്റ്), നൗഫല്‍ ബഷീര്‍ (സിറ്റി), അബ്ദുല്‍ അസീസ് (പെരുമാതുറ), അഫ്സല്‍ കണിയാപുരം (ചിറയിന്‍കീഴ്), സിയാദ് (കഴക്കൂട്ടം). സംസ്ഥാന സെക്രട്ടറി എ. ആദില്‍ അധ്യക്ഷതവഹിച്ചു. സംസ്ഥാന സമിതി അംഗങ്ങളായ ബിനാസ് ആലപ്പുഴയും ഒ.കെ. ഫാറൂഖും തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.