വെള്ളറട: വെള്ളറട -മണ്ണാംകോണം റോഡിലും വെള്ളറട -കാരക്കോണം റോഡിലും വെള്ളറട കുടപ്പനമൂട് റോഡിലും തടിശേഖരം റോഡുവക്കില്‍ ഇറക്കരുതെന്ന് കോടതി ഉത്തരവ് കാറ്റില്‍ പറത്തുന്നു. കോടതി ഉത്തരവ് ബോധ്യപ്പെടുത്തുന്ന പരസ്യബോര്‍ഡ് ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. ഇതും തകര്‍ത്താണ് റോഡില്‍ തടി ശേഖരം ഇറക്കുന്നത്. തടി ശേഖരത്തില്‍ വാഹനങ്ങള്‍ ഇടിച്ച് തല കീഴായി മറിയുന്നതും അപകടമരണങ്ങള്‍ വര്‍ധിച്ചതും പതിവായതിനെ തുടര്‍ന്നാണ്സസ കിളിയൂര്‍ ഐലന്‍ഭവനില്‍ ആല്‍ബിന്‍ കോടതിയെ സമീപിച്ചത്. തുടര്‍ന്നാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.