മെഡിക്കല്‍ കോളജിലെ ലാബ് പരിശോധനഫലം ഡോക്ടര്‍ക്കരികിലത്തെും

തിരുവനന്തപുരം: മെഡിക്കല്‍ കോളജിലത്തെുന്ന രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും വിവിധ ലാബ് പരിശോധനകള്‍ക്ക് ഇനി ഇടനാഴിയില്‍ കുടുങ്ങിക്കിടക്കേണ്ടതില്ല. അവയുടെ റിസല്‍റ്റുകള്‍ക്ക് വിവിധ ലാബുകളില്‍ പോയി അലയേണ്ട കാര്യവുമില്ല. റിസല്‍റ്റുകള്‍ അപ്പപ്പോള്‍ ഡോക്ടറുടെ അടുത്തത്തെിക്കാനുള്ള സംവിധാനത്തിന്‍െറ ഉദ്ഘാടനം വെള്ളിയാഴ്ച ഉച്ചക്ക് 1.30ന് മെഡിക്കല്‍ കോളജ് ആശുപത്രി നാലാം വാര്‍ഡില്‍ നടക്കും. മന്ത്രി കെ.കെ. ശൈലജ, സഹകരണ ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ എന്നിവരാണ് ആദ്യ റിസല്‍റ്റ് നല്‍കി ഉദ്ഘാടനം നിര്‍വഹിക്കുന്നത്. മെഡിക്കല്‍ കോളജ് ആശുപത്രി, സൂപ്പര്‍ സ്പെഷാലിറ്റി ബ്ളോക്ക്, അത്യാഹിത വിഭാഗം എന്നിവിടങ്ങളിലാണ് ഇത് നടപ്പാക്കുന്നത്. ആശുപത്രി വികസനസമിതിയുടെ നേതൃത്വത്തില്‍ നാല്‍പതോളം ലാബ് ടെക്നീഷ്യന്‍ ട്രെയിനികളെ നിയമിച്ചാണ് സംവിധാനമൊരുക്കുന്നത്. രോഗിയുടെ അടുത്തുനിന്ന് സാമ്പിള്‍ ശേഖരിച്ചശേഷം ഇവര്‍ അതത് ലാബുകളില്‍ എത്തിക്കുകയും യഥാസമയം റിസല്‍റ്റ തിരികെ കൊണ്ടുവരികയും ചെയ്യും. പരീഷണാടിസ്ഥാനത്തില്‍ രണ്ടാഴ്ച നടപ്പാക്കി വിജയിച്ചതിനെ തുടര്‍ന്നാണ് ഇത് വിപുലമാക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.