വെമ്പായം: മാനദണ്ഡങ്ങള്‍ ലംഘിച്ചുള്ള ക്രഷറിന്‍െറ പ്രവര്‍ത്തനത്തില്‍ പൊറുതിമുട്ടി മഞ്ഞപ്പാറ മലയോരവാസികള്‍. വെമ്പായം പഞ്ചായത്തിലെ വെട്ടുപാറ വാര്‍ഡില്‍ മഞ്ഞപ്പാറ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ക്രഷറാണ് പ്രദേശവാസികളുടെ സൈ്വരജീവിതം തകര്‍ക്കുന്നത്. കടുത്ത പൊടിമൂലം ഗുരുതര ആരോഗ്യപ്രശ്നങ്ങളാണ് പ്രദേശവാസികള്‍ നേരിടുന്നത്. ശ്വാസകോശസംബന്ധമായ അസുഖങ്ങള്‍ പിടിപെട്ട് കുട്ടികളുള്‍പ്പെടെ ചികിത്സയിലാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ആരംഭിച്ച യൂനിറ്റ് ജനകീയ പ്രക്ഷോഭങ്ങളെ തുടര്‍ന്ന് കുറേകാലം അടച്ചിട്ടിരുന്നു. ഒരുവര്‍ഷം മുമ്പാണ് വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചത്. എല്ലാനിയമങ്ങളും പാലിച്ച് പരിസരമലിനീകരണം ഉണ്ടാക്കാതെ പ്രവര്‍ത്തിച്ചുകൊള്ളാമെന്ന ഉറപ്പുനല്‍കിയാണ് വിവിധവകുപ്പുകളില്‍നിന്ന് അനുവാദം നേടിയെടുത്തത്. എന്നാല്‍, നല്‍കിയ ഉറപ്പുകളൊക്കെ പാടെ ലംഘിച്ചെന്ന് നാട്ടുകാര്‍ പറയുന്നു. പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന്‍െറ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ളെന്നും പരിസരവാസികള്‍ പറയുന്നു. രാപ്പകല്‍ വ്യത്യാസമില്ലാതെ മൂന്ന് മെഷീനുകള്‍ പ്രവര്‍ത്തിക്കുന്നു. ഇതുകാരണം വീടുകള്‍ പരസ്പരം കാണാത്തവിധം മൂടല്‍മഞ്ഞുപോലെയാണ് പൊടിനിറയുന്നത്. പ്രദേശവാസികള്‍ പലവട്ടം പരാതിയുമായി രംഗത്തുവന്നെങ്കിലും പൊടിശല്യം നിയന്ത്രിക്കാന്‍ ക്രഷര്‍ ഉടമ ഒരുനടപടിയും സ്വീകരിച്ചില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.