നെല്‍കൃഷി കരിഞ്ഞുതുടങ്ങി; കനാല്‍ വെള്ളം തുറന്നുവിടുന്നില്ല

പാറശ്ശാല: നെല്‍കൃഷി അടക്കമുള്ള കൃഷിയിടങ്ങള്‍ കരിഞ്ഞുതുടങ്ങിയിട്ടും കനാല്‍ വെള്ളം തുറന്നുവിടാത്തത് കര്‍ഷകരെ ദുരിത്തിലാക്കി. കൊല്ലയില്‍ പഞ്ചായത്തിലെ നടൂര്‍ക്കൊല്ല ദേവേശ്വരം ഏലയിലാണ് വെള്ളം ലഭിക്കാത്തതിനാല്‍ 30 ഏക്കറോളം കൃഷിയിടം കരിഞ്ഞുതുടങ്ങിയത്. നെയ്യാറിലെ ഇടതുകര കനാലില്‍നിന്നുള്ള വെള്ളമാണ് വേനല്‍ക്കാലത്ത് കനാല്‍ വഴി കൃഷിയിടങ്ങളില്‍ എത്തിക്കുന്നത്. മറ്റെല്ലായിടത്തും കനാല്‍ വഴി വെള്ളമത്തെി ഒരാഴ്ച കഴിഞ്ഞിട്ടും കൊല്ലയില്‍ പഞ്ചായത്തിലൂടെയത്തെുന്ന കനാലുകളില്‍ വെള്ളമത്തെിക്കാന്‍ അധികൃതര്‍ തയാറാകുന്നില്ല. ഇതു സംബന്ധിച്ച് കര്‍ഷകര്‍ രണ്ട് ദിവസമായി ഇറിഗേഷന്‍ വകുപ്പിനും പഞ്ചായത്ത് സെക്രട്ടറിക്കും പരാതി നല്‍കിയിട്ടും നടപിടിയൊന്നുമുണ്ടാകുന്നില്ല. കനാല്‍ ശുചീകരിക്കുന്നതുകൊണ്ടാണ് ജലവിതരണം നടത്താത്തതെന്നാണ് അധികൃതരുടെ വാദം. എന്നാല്‍, പഞ്ചായത്ത് പ്രദേശത്തെ ഒരു സ്ഥലത്തും ശുചീകരണം നടക്കുന്നില്ളെന്ന് കര്‍ഷകര്‍ പറയുന്നു. ഏലയിലെ 30 ഏക്കറോളം സ്ഥലത്ത് നെല്‍, വാഴ, ചീര, പാവല്‍, പടവലം എന്നിവ കൃഷി ചെയ്യുന്നവരാണ് അധികം പേരും. പലരും പാട്ടത്തിനെടുത്താണ് കൃഷി ചെയ്യുന്നത്. വായ്പയെടുത്താണ് നേരത്തേ പലരും ഏലയില്‍ കൃഷി ചെയ്തത്. പ്രകൃതിക്ഷോഭം മൂലം കൃഷി നശിച്ചതിനാല്‍ വായ്പയെടുത്ത പണം തിരികെ അടയ്ക്കാന്‍ കഴിയാതെ ജപ്തി ഭീഷണിയിലാണ് മിക്ക കര്‍ഷകരും. അതിനിടയിലാണ് ഇടിത്തീ പോലെ വരള്‍ച്ചയത്തെിയത്. രണ്ട് ദിവസം കൂടി വെള്ളം ലഭിക്കാതെ വന്നാല്‍ ലക്ഷങ്ങളുടെ നഷ്ടമായിരിക്കും കര്‍ഷകര്‍ക്ക്. അടിയന്തരമായി അധികൃതര്‍ ഇടപെട്ട് കനാലില്‍ വെള്ളമത്തെിച്ചില്ളെങ്കില്‍ പഞ്ചായത്ത് ഓഫിസിന് മുന്നില്‍ സമരം നടത്താനാണ് കര്‍ഷകരുടെ തീരുമാനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.