തിരുവനന്തപുരം: ഇരുചക്രവാഹനങ്ങളില്‍ ഹെല്‍മറ്റ് ധരിക്കാത്ത പിന്‍സീറ്റ് യാത്രക്കാര്‍ ജാഗ്രതൈ. നിങ്ങള്‍ക്കും പിടിവീഴും. ഇനിമുതല്‍ ഇരുചക്രവാഹനങ്ങള്‍ക്ക് പൊലീസ് കൈകാണിക്കുന്നത് മുന്‍സീറ്റ് യാത്രക്കാരെ പരിശോധിക്കാന്‍ മാത്രമല്ല. പിന്‍സീറ്റിലിരിക്കുന്നവര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കണമെന്ന സുപ്രീംകോടതി നിര്‍ദേശത്തിന്‍െറ അടിസ്ഥാനത്തിലാണ് പൊലീസ് പരിശോധന കര്‍ശനമാക്കിയത്. ഈമാസം 15വരെ യാത്രക്കാരോട് ഹെല്‍മറ്റിന്‍െറ പ്രാധാന്യം പറഞ്ഞ് മനസ്സിലാക്കും. അതിനുശേഷം പിഴ ഈടാക്കല്‍ ഉള്‍പ്പെടെയുള്ള നടപടികളുമായി മുന്നോട്ടുപോകും. കാര്‍യാത്രക്കാരെയും പൊലീസ് പ്രത്യേകം നിരീക്ഷിക്കും. സീറ്റ്ബെല്‍റ്റിടാതെ യാത്രചെയ്യുന്നവരെ കൈയോടെ പിടികൂടി പിഴ ചുമത്താനാണ് നീക്കം. ഡ്രൈവര്‍ മാത്രമല്ല മുന്‍സീറ്റിലെ സഹയാത്രികനും സീറ്റ്ബെല്‍റ്റ് നിര്‍ബന്ധമായും ധരിക്കണമെന്നാണ് നിര്‍ദേശം. ഇതിന് ഈമാസം 15 മുതല്‍ മാര്‍ച്ച്15 വരെ പൊലീസ് പരിശോധന വ്യാപിപ്പിക്കും. കുറ്റക്കാര്‍ക്കെതിരെ നടപടി കൈക്കൊള്ളുന്നതിലൂടെ നിയമലംഘനം കുറക്കാനാകുമെന്നാണ് പൊലീസ് കരുതുന്നത്. റോഡപകടങ്ങള്‍ നാള്‍ക്കുനാള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പിന്‍സീറ്റ് യാത്രക്കാര്‍ക്കും സീറ്റ്ബെല്‍റ്റ് നിര്‍ബന്ധമാക്കണമെന്ന് കേന്ദ്ര ട്രാഫിക് സേഫ്റ്റി സമിതി സംസ്ഥാന സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. അഞ്ചുവര്‍ഷത്തിനുള്ളില്‍ അപകടമരണനിരക്ക് 50 ശതമാനം കുറക്കാനാണ് നിര്‍ദേശം. ആദ്യപടിയായി 2017ല്‍ അപകടനിരക്ക് 10ശതമാനം കുറക്കാനും നിര്‍ദേശമുണ്ട്. ഇതിന്‍െറ ഭാഗമായി ട്രാഫിക് ബോധവത്കരണവും എന്‍ഫോഴ്സ്മെന്‍റും ശക്തമാക്കുമെന്ന് സിറ്റി പൊലീസ് കമീഷണര്‍ ജി. സ്പര്‍ജന്‍കുമാര്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. അതേസമയം, വെള്ളിയാഴ്ച തലസ്ഥാനജില്ലയില്‍ പൊലീസ് നടത്തിയ ഹെല്‍മറ്റ് പരിശോധനയില്‍ 200 പേര്‍ക്ക് പിഴ ചുമത്തിയതായി ട്രാഫിക് പൊലീസ് അറിയിച്ചു. വരുംദിവസങ്ങളില്‍ പരിശോധന വ്യാപിപ്പിക്കാന്‍ കണ്‍ട്രോള്‍ റൂം വാഹനങ്ങള്‍ക്കും ഹൈവേ പട്രോളിങ് സംഘത്തോടും ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.