ആറ്റിങ്ങല്‍: വാമനപുരം നദിയിലെ ജലക്ഷാമത്തെതുടര്‍ന്ന് ജലഅതോറിറ്റി ശുദ്ധജലവിതരണത്തിന് നിയന്ത്രണമേര്‍പ്പെടുത്തുന്നു. ആറ്റിങ്ങല്‍ നഗരസഭ പ്രദേശത്ത് ജലവിതരണം ഇനിമുതല്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രം. ആറ്റിങ്ങല്‍ പദ്ധതിക്കായി ആറാട്ടുകടവിന് സമീപത്ത് നിര്‍മിച്ചിട്ടുള്ള കിണറില്‍ ജലദൗര്‍ലഭ്യം കാരണം ഭാഗികമായി മാത്രമേ പമ്പിങ് നടത്താന്‍ കഴിയുന്നുള്ളൂ. ഇത് മോട്ടോറിനും തകരാര്‍ സൃഷ്ടിക്കാന്‍ സാധ്യതയുണ്ട്. ഇതുകൂടി മുന്നില്‍ കണ്ടാണ് പമ്പിങ് രണ്ട് ദിവസത്തിലൊരിക്കല്‍ മാത്രം നടത്താന്‍ തീരുമാനിച്ചത്. ഗ്രാമീണമേഖലയിലെ പദ്ധതികളില്‍ നേരത്തേ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ജലഅതോറിറ്റിയുടെ ഒരുഡസനിലേറെ പദ്ധതികള്‍ വാമനപുരം നദിയെ കേന്ദ്രീകരിച്ചാണ്. ആറ്റിങ്ങല്‍, വര്‍ക്കല, കിളിമാനൂര്‍, കഴക്കൂട്ടം, കഠിനംകുളം മേഖലകളിലെല്ലാം ശുദ്ധജലത്തിന് ആശ്രയിച്ചിരുന്നത് വാമനപുരം നദിയെയാണ്. വാമനപുരം നദിയില്‍ അയിലം മുതല്‍ ആറ്റിങ്ങല്‍ പൂവമ്പാറ വരെ ഭാഗത്തായാണ് പമ്പിങ്കിണറുകളുള്ളത്. നദിയില്‍നിന്ന് ശേഖരിക്കുന്ന ജലം വിവിധ സ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള ശുദ്ധീകരണ പ്ളാന്‍റുകളിലത്തെിച്ച് സംഭരണികളിലേക്ക് മാറ്റും. തുടര്‍ന്നാണ് പൈപ്പ് ലൈന്‍ വഴി വിതരണം ചെയ്യുന്നത്. പമ്പിങ് സമയത്ത് നദി പൂര്‍ണമായും വറ്റുന്ന അവസ്ഥയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ മലയോരമേഖലകളില്‍ മഴ ലഭിച്ചെങ്കിലും നദിയിലേക്ക് നീരൊഴുക്കുണ്ടാകുന്നില്ല. ശക്തമായ മഴ ലഭിച്ചില്ളെങ്കില്‍ വരുംദിവസങ്ങളില്‍ ജലവിതരണം പൂര്‍ണമായും നിലക്കുന്ന അവസ്ഥയാണ്. മുന്‍ വര്‍ഷങ്ങളില്‍ വളരെ ഉയര്‍ന്ന പ്രദേശങ്ങളില്‍ മാത്രമാണ് ജലക്ഷാമം രൂക്ഷമായിരുന്നത്. എന്നാല്‍, ഈവര്‍ഷം താഴ്ന്ന പ്രദേശങ്ങളിലും ജലദൗര്‍ലഭ്യം നേരിടുന്നുണ്ട്. തീരദേശമേഖലകളിലടക്കം പൈപ്പ് ലൈനിലൂടെയും കുടിവെള്ളം ലഭിക്കാത്ത അവസ്ഥയാണ്. വേനല്‍ചൂട് കടുത്തതോടെ ജലഉപഭോഗത്തിലുണ്ടായ വര്‍ധനയാണ് കാരണം. ഉപഭോഗം കൂടിയതിനെതുടര്‍ന്ന് എല്ലാ പമ്പിങ് കിണറുകളിലും ഉല്‍പാദനം വര്‍ധിപ്പിച്ചിരുന്നു. എന്നിട്ടും ഉപഭോഗത്തിലുണ്ടായ വര്‍ധനയെ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല. പമ്പിങ് കിണറുകള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാത്തതിനാല്‍ ജലസംഭരണികളില്‍ പകുതി ജലമേ എത്തിക്കാന്‍ കഴിയുന്നുള്ളൂ. അവനവഞ്ചേരി ഭാഗത്ത് ജലം പമ്പ് ചെയ്യാന്‍ കഴിയാത്ത അവസ്ഥയാണ്. രണ്ടാഴ്ചയായി കിഴുവിലം, ചിറയിന്‍കീഴ്, കടയ്ക്കാവൂര്‍, വക്കം, അഞ്ചുതെങ്ങ് പ്രദേശങ്ങളിലേക്കുള്ള ജലവിതരണം ഭാഗികമായിരുന്നു. ഇതരപദ്ധതികളില്‍ നിന്നുള്ള ജലം വഴിതിരിച്ചുവിട്ടിട്ടും തീരദേശത്തിന്‍െറ ആവശ്യകത പരിഹരിക്കാനായിരുന്നില്ല. ആറ്റിങ്ങല്‍പദ്ധതിയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ ജലം ഇതരപദ്ധതികളിലേക്ക് അനുവദിച്ചിരുന്നത്. ഉടന്‍ ശക്തമായ മഴ ലഭിക്കാനുള്ള സാധ്യത ഇല്ളെന്നാണ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിരിക്കുന്ന വിവരം. ഇതോടെ, ഉദ്യോഗസ്ഥരും ജനങ്ങളും ജനപ്രതിനിധികളുമെല്ലാം ആശങ്കാകുലരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.