തിരുവനന്തപുരം: ഓര്‍മക്കുറിപ്പുകളോ, ജീവചരിത്രമോ എഴുതാതെ കടന്നുപോയ മുന്‍ മുഖ്യമന്ത്രി സി. അച്യുതമേനോന്‍െറ ജീവിതം സിനിമയാകുന്നു. പി.വി.എം കമ്യൂണിക്കേഷന്‍െറ ബാനറില്‍ രാജേഷ്, വിനോദ് എന്നിവര്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന രണ്ടുമണിക്കൂര്‍ ദൈര്‍ഘ്യമേറുന്ന പദയാത്രികന്‍ എന്ന സിനിമയാണ് അച്യുതമേനോന്‍െറ സംഭവബഹുലമായ ജീവിതം അനാവരണം ചെയ്യുന്നത്. ആധുനിക കേരളത്തിന്‍െറ ശില്‍പിയായിരുന്നു സി. അച്യുതമേനോനെന്ന് സിനിമയുടെ സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിച്ച് സി.പി.ഐ സംസ്ഥാന അധ്യക്ഷന്‍ കാനം രാജേന്ദ്രന്‍ പറഞ്ഞു. വിനൂപ് മായന്നൂരിന്‍േറതാണ് കഥ. കഥയും തിരക്കഥയും സി.പി.ഐ പ്രത്യേക കമ്മിറ്റി പരിശോധിച്ച ശേഷമാണ് സിനിമക്ക് അനുമതി നല്‍കിയത്. ജനകീയ പങ്കാളിത്തത്തോടെയാണ് നിര്‍മാണം. പൂജപ്പുര അച്യുതമേനോന്‍ ഫൗണ്ടേഷനില്‍ നടന്ന ചടങ്ങില്‍ അച്യുതമേനോന്‍െറ മകന്‍ ഡോ.വി. രാമന്‍കുട്ടി, നടനും സംവിധായകനുമായ പി. ശ്രീകുമാര്‍, സി.പി.ഐ ജില്ല സെക്രട്ടറി അഡ്വ. ജി.ആര്‍. അനില്‍കുമാര്‍, ഫൗണ്ടേഷന്‍ വൈസ് പ്രസിഡന്‍റ് പ്രഫ. വി. സുന്ദരേശന്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.