തിരുവനന്തപുരം: രുചിയുടെ ഡസനിലധികം വ്യത്യസ്ത കൂട്ടുകളുമായി കെ.ടി.ഡി.സിയുടെ ഒാണം പായസമേള. തമ്പാനൂരിലെ ചൈത്രം ഹോട്ടലിലാണ് പായസമേള ആരംഭിച്ചിരിക്കുന്നത്. പാൽപ്പായസം, നവരസപായസം, അടപ്രഥമൻ, പാലട പ്രഥമൻ, പരിപ്പ് പ്രഥമൻ, കടലപ്പായസം, ഗോതമ്പ് പായസം, പഴം പായസം, ൈപനാപ്പിൾ പായസം, കാരറ്റ് പായസം, മുളയരി പായസം, മാമ്പഴ പായസം എന്നീ ഇനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. രാവിലെ ഒമ്പതര മുതൽ രാത്രി ഒമ്പതരവരെയാണ് മേള. ലിറ്ററിന് 270 രൂപയാണ് വില. ചെയർമാൻ എം. വിജയകുമാർ ഉദ്ഘാടനം നിർവഹിച്ചു. മാനേജിങ് ഡയറക്ടർ ആർ. രാഹുൽ അധ്യക്ഷതവഹിച്ചു. ഡയറക്ടർ കൃഷ്ണകുമാർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.