കാട്ടാക്കട:- കുറ്റിച്ചലിലെ സാംസ്കാരികപ്രവര്‍ത്തകരുടെ കൂട്ടായ്മയിലെ സെപ്റ്റംബർ ഒന്നുമുതല്‍ ആറുവരെ കുറ്റിച്ചല്‍ ജങ്ഷന്‍ കേന്ദ്രീകരിച്ച് നടത്തുമെന്ന് ആഘോഷ കമ്മിറ്റി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. വൈദ്യുതി ദീപാലങ്കാരം, അത്തപ്പൂക്കളങ്ങള്‍, മ്യൂസിക് ലൈറ്റുകള്‍, സംഗീത ജലധാര, ഊഞ്ഞാലുകള്‍, വിളംബരഘോഷയാത്ര സാംസ്കാരിക സമ്മേളനം എന്നിവ സംഘടിപ്പിക്കും. കുറ്റിച്ചല്‍ സ്കൂള്‍ ജങ്ഷന്‍ മുതല്‍ പഞ്ചായത്ത് ഓഫിസ് വരെയും, മാര്‍ക്കറ്റ് ജങ്ഷന്‍ മുതല്‍ പേങ്ങാട് വരെയുമാണ് വൈദ്യുതാലങ്കാരം. ഒന്നിന് വൈകീട്ട് അഞ്ചിന് പരുത്തിപ്പള്ളി സ്കൂള്‍ ജങ്ഷനില്‍ നിന്നും വിളംബര ഘോഷയാത്ര ആരംഭിക്കുന്നതോടെ ഓണാഘോഷത്തിന് തിരിതെളിയും. മാനാട്ടം, മയിലാട്ടം, ബങ്കര നൃത്തം എന്നിവ ഘോഷയാത്രക്ക് മികവേകും. വൈകീട്ട് ആറിന് കുറ്റിച്ചല്‍ ജങ്ഷനില്‍ നടക്കുന്ന സാംസ്കാരിക സമ്മേളനത്തില്‍ മുന്‍ പഞ്ചായത്ത് പ്രസിഡൻറ് കുറ്റിച്ചല്‍ വേലപ്പന്‍ സന്ദേശം നല്‍കും. ദീപാലങ്കാരങ്ങളുടെ പ്രകാശനം പഞ്ചായത്ത് പ്രസിഡൻറ് ജി. മണികണ്ഠന്‍ നിർവഹിക്കും. എ. ബുഹാരി അധ്യക്ഷത വഹിക്കും. എസ്. രാധാകൃഷ്ണന്‍, ബി.കെ. പ്രമോദ് കെ.എസ്. സനല്‍കുമാര്‍ എന്നിവര്‍ പ്രസംഗിക്കും. ആര്‍ട്ടിസ്റ്റുകളായ കോട്ടൂര്‍ രഘു, ദേവകുമാര്‍, സമ്പത്ത്, രതീഷ് റോയ് ഈഡന്‍ എന്നിവര്‍ അത്തപ്പൂക്കളം ഒരുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.