വെഞ്ഞാറമൂട്: അപകടത്തില്‍ മരിച്ച ഡി.വൈ.എഫ്.ഐ കണ്ണങ്കോട് യൂനിറ്റ് സെക്രട്ടറി ആനന്ദിെൻറ ഒന്നാം അനുസ്മരണ ദിനത്തില്‍ അവയവദാന സമ്മതപത്രം നല്‍കി ഡി.വൈ.എഫ്.ഐ സ്മരണാഞ്ജലിയൊരുക്കി. അപകടത്തില്‍ മരണപ്പെട്ട ആനന്ദിെൻറ അവയവങ്ങൾ ദാനം ചെയ്തിരുന്നു. ഡി.വൈ.എഫ്.ഐ വെഞ്ഞാറമൂട് ബ്ലോക്ക് കമ്മിറ്റി ആഭിമുഖ്യത്തില്‍ അതിജീവനമെന്ന പേരിലാണ് അവയവദാന പദ്ധതി നടപ്പിലാക്കിയത്. 200ഓളം പ്രവര്‍ത്തകരാണ് അവയവദാന സമ്മതപത്രം നല്‍കിയത്. അനുസ്മരണ യോഗവും അതിജീവനം പദ്ധതിയും ഡി.കെ. മുരളി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻറ് എസ്.എസ്. സംഗീത് അധ്യക്ഷനായി. ആനന്ദിെൻറ പിതാവ് മോഹനന്‍ നായര്‍ അവയവദാന സമ്മതപത്രങ്ങള്‍ ഡി.കെ. മുരളി എം.എല്‍.എക്ക് നല്‍കി, കേന്ദ്രകമ്മിറ്റി അംഗം എ.എ. റഹീം, ഡോ. വാസുദേവന്‍, സി.പി.എം ഏരിയ സെക്രട്ടറി കെ. മീരാന്‍, ബ്ലോക്ക് സെക്രട്ടറി അജിത് ലാല്‍, ജില്ല പഞ്ചായത്ത് അംഗം വൈവി. ശോഭകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഫോട്ടോ -ഡി.വൈ.എഫ്.ഐയുടെ അവയവദാന പദ്ധതി ഡി.കെ. മുരളി എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.