നെടുമങ്ങാട്: വെള്ളനാട്, അരുവിക്കര പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കരമനയാറിനു കുറുകെയുള്ള കൂവക്കുടി പാലം 30ന് ഉദ്ഘാടനം ചെയ്യും. ഒമ്പതുകോടി രൂപ ചെലവഴിച്ചാണ് നൂറ്റാണ്ടുകൾ പഴക്കമുള്ള പഴയ പാലത്തിനു സമാന്തരമായി പുതിയ പാലം നിർമിച്ചത്. മുൻ നിയമസഭ സ്പീക്കർ ജി. കാർത്തികേയൻ മണ്ഡലത്തിൽ അവസാനമായി പങ്കെടുത്ത പൊതുപരിപാടിയിലാണ് പാലത്തിെൻറ ശിലാസ്ഥാപനം നിർവഹിച്ചത്. ബുധനാഴ്ച വൈകീട്ട് അഞ്ചിന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ പാലം ഗതാഗതത്തിന് തുറന്നുകൊടുക്കും. കെ.എസ്. ശബരീനാഥൻ എം.എൽ.എ അധ്യക്ഷത വഹിക്കും. ഫോട്ടോ ബുധനാഴ്ച ഉദ്ഘാടനം ചെയ്യുന്ന കൂവക്കുടി പാലം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.