* പ്രവേശനം ഇന്നും നാളെയും തിരുവനന്തപുരം ഗവ. മെഡിക്കൽ കോളജ് പഴയ ഒാഡിറ്റോറിയത്തിൽ * ഒഴിവുവരുന്ന സീറ്റുകളിലേക്ക് 30, 31 തീയതികളിൽ സ്പോട്ട് അഡ്മിഷൻ തിരുവനന്തപുരം: എം.ബി.ബി.എസ്, ബി.ഡി.എസ് കോഴ്സുകളിലേക്കുള്ള മൂന്നാമത്തെയും സ്വാശ്രയ മെഡിക്കൽ/ഡെൻറൽ കോളജുകളിലേക്കുള്ള രണ്ടാമത്തെയും കേന്ദ്രീകൃത അലോട്ട്മെൻറ് www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. ഈ ഘട്ടത്തിൽ സർക്കാർ മെഡിക്കൽ/ഡെൻറൽ കോളജുകൾ, സ്വാശ്രയ മെഡിക്കൽ/ഡെൻറൽ കോളജുകൾ എന്നിവയിലേക്ക് മാത്രമാണ് അലോട്ട്മെൻറ് നടത്തിയിട്ടുള്ളത്. ഹൈേകാടതിയുടെ ഇടക്കാല ഉത്തരവിെൻറ അടിസ്ഥാനത്തിലാണ് മൂന്നാം അലോട്ട്മെൻറ് നടത്തിയത്. അലോട്ട്മെൻറ് സംബന്ധിച്ച വിവരങ്ങൾ വിദ്യാർഥികളുടെ ഹോംപേജിൽ ലഭ്യമാണ്. വിദ്യാർഥികളുടെ പേര്, റോൾ നമ്പർ, അലോട്ട്മെൻറ് ലഭിച്ച കോഴ്സ്, കോളജ്, കാറ്റഗറി, ഫീസ് തുടങ്ങിയ വിവരങ്ങൾ അലോട്ട്മെൻറ് മെമ്മോയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. വിദ്യാർഥികൾ അലോട്ട്മെൻറ് മെമ്മോയുടെ പ്രിൻറൗട്ട് നിർബന്ധമായും എടുക്കണം. ഈ അലോട്ട്മെൻറ് പ്രകാരം പുതുതായോ മുൻ ഘട്ടത്തിൽ ലഭിച്ച അലോട്ട്മെൻറിൽനിന്ന് വ്യത്യസ്തമായോ എം.ബി.ബി.എസ്/ബി.ഡി.എസ് കോഴ്സുകളിലേക്ക് അലോട്ട്മെൻറ് ലഭിക്കുന്ന വിദ്യാർഥികൾ അലോട്ട്മെൻറ് മെമ്മോയിൽ കാണിച്ചിട്ടുള്ളതും പ്രവേശന പരീക്ഷ കമീഷണർക്ക് അടയ്ക്കേണ്ടതുമായ ഫീസ്/ അധികതുക ഡിമാൻഡ് ഡ്രാഫ്റ്റായും ബാങ്ക് ഗാരൻറി/ബോണ്ട് ബാധകമാണെങ്കിൽ അതും സഹിതം തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ തിരുവനന്തപുരം ഗവ. മെഡിക്കൽ കോളജിലെ പഴയ ഒാഡിറ്റോറിയത്തിൽ പ്രവേശനത്തിനായി ഹാജരാകണം. വിടുതൽ സർട്ടിഫിക്കറ്റ്, പ്രവേശന യോഗ്യത തെളിയിക്കുന്നതിനുള്ള മറ്റ് രേഖകളുടെ അസ്സൽ എന്നിവയും കൊണ്ടുവരണം. കേരളത്തിലെ എല്ലാ മെഡിക്കൽ/ഡെൻറൽ കോളജ് അധികൃതരും പ്രവേശന നടപടി പൂർത്തീകരിക്കുന്നതിനായി ഇൗ തീയതികളിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് പഴയ ഒാഡിറ്റോറിയത്തിൽ സന്നിഹിതരായിരിക്കും. 29ന് വൈകീട്ട് നാലിന് മുമ്പ് പ്രവേശനം നേടാത്ത വിദ്യാർഥികളുടെ അലോട്ട്മെൻറ് റദ്ദാകും.19ന് പ്രസിദ്ധീകരിച്ച അലോട്ട്മെൻറ് പ്രകാരം സ്വാശ്രയ മെഡിക്കൽ/ഡെൻറൽ കോളജുകളിൽ അലോട്ട്മെൻറ് ലഭിച്ച്, ഫീസ് തുകക്കുള്ള ഡിമാൻഡ് ഡ്രാഫ്റ്റ് പ്രവേശന പരീക്ഷ കമീഷണർക്ക് സമർപ്പിച്ചിട്ടുള്ളതും അലോട്ട്മെൻറിൽ മാറ്റംവന്നിട്ടില്ലാത്തവരുമായ വിദ്യാർഥികളും തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ തിരുവനന്തപുരത്തെ ഒാഡിറ്റോറിയത്തിൽ ഹാജരായി പ്രവേശന യോഗ്യത തെളിയിക്കുന്നതിനുള്ള എല്ലാ അസ്സൽ രേഖകൾ സഹിതം പ്രവേശനം നേടേണ്ടതാണ്. ഫീസ് വിവരങ്ങൾ പ്രവേശന പരീക്ഷ കമീഷണറുടെ വെബ്സൈറ്റിൽ ലഭ്യമാണ്. മൂന്നാം അലോട്ട്മെൻറിന് ശേഷം ഒഴിവുവരുന്ന സീറ്റുകളിലേക്ക് 30, 31 തീയതികളിൽ തിരുവനന്തപുരം ഗവ. മെഡിക്കൽ കോളജിലെ പഴയ ഒാഡിറ്റോറിയത്തിൽവെച്ച് സ്പോട്ട് അഡ്മിഷൻ നടത്തും. സ്പോട്ട് അഡ്മിഷനിൽ പെങ്കടുക്കാൻ ആഗ്രഹിക്കുന്നവർ 28 മുതൽ 29ന് വൈകീട്ട് അഞ്ച് വരെ പ്രവേശന പരീക്ഷ കമീഷണറുടെ വെബ്സൈറ്റിലൂടെ ഒാൺലൈനായി രജിസ്റ്റർ ചെയ്യണം. രജിസ്ട്രേഷൻ സമയത്ത് സ്പോട്ട് അഡ്മിഷൻ സ്ലിപ് വെബ്പേജിൽനിന്ന് ഡൗൺലോഡ് ചെയ്തെടുക്കാം. ഇൗ സ്ലിപ്പുമായാണ് സ്പോട്ട് അഡ്മിഷന് ഹാജരാകേണ്ടത്. ഉപാധികളോടെ ഹൈകോടതി പ്രവേശനാനുമതി നൽകിയ ഡി.എം വയനാട്, മൗണ്ട് സിയോൺ, തൊടുപുഴ അൽ അസ്ഹർ മെഡിക്കൽ കോളജുകളെ സ്പോട്ട് അഡ്മിഷനിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട്. ഉപാധികേളാടെയുള്ള അനുമതിയായതിനാൽ ഇൗ കോളജുകളിൽ പ്രവേശനം ലഭിക്കുന്നവർ സ്വന്തം ഉത്തരവാദിത്തത്തിലാണ് അഡ്മിഷൻ നേടുന്നതെന്ന് സത്യവാങ്മൂലം സമർപ്പിക്കുകയും വേണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.