ഇരവിപുരം: പാതയോരങ്ങളിലെ വിൽപനക്ക് ഇതരസംസ്ഥാനങ്ങളിൽനിന്ന് വ്യാപകമായി കോഴിക്കുഞ്ഞുങ്ങൾ എത്തിത്തുടങ്ങി. ജി.എസ്.ടി നിലവിൽവന്നതോടെ ചെക്പോസ്റ്റുകളുടെ പ്രവർത്തനം നിലച്ചതാണ് തമിഴ്നാട്ടിൽനിന്ന് കോഴിക്കുഞ്ഞുങ്ങൾ ധാരാളമായി എത്താൻ ഇടയാക്കുന്നത്. കോയമ്പത്തൂരിൽനിന്ന് കൂടുകളിലാക്കി ചെറിയ സ്കൂട്ടറുകളിൽ കൊണ്ടുവരുന്ന കോഴിക്കുഞ്ഞുങ്ങളെ സംസ്ഥാന, ദേശീയപാതയോരങ്ങളിലാണ് വിൽപന നടത്തുന്നത്. തമിഴ്നാട്ടിൽ ചൂടുകൂടിയതിനെ തുടർന്ന് കോഴിക്കുഞ്ഞുങ്ങൾ ചത്തുതുടങ്ങിയതും അവയെ വിൽപനക്കായി കേരളത്തിലേക്ക് കൊണ്ടുവരാൻ കാരണമാക്കിയതെന്നും പറയപ്പെടുന്നു. യാത്രയയപ്പ് സമ്മേളനവും ഒാണാഘോഷവും കൊല്ലം: കേരള ഗവ. സ്പെഷലിസ്റ്റ് ഡോക്ടേഴ്സ് അസോസിയേഷൻ ജില്ല കമ്മിറ്റിയുടെ ഒാണാഘോഷവും യാത്രയയപ്പ് സമ്മേളനവും നടത്തി. മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്തു. ആരോഗ്യവകുപ്പിൽനിന്ന് സർജറി ചീഫ് കൺസൾട്ടൻറായി വിരമിച്ച ഡോ. അജയകുമാറിന് മന്ത്രി ഉപഹാരം നൽകി. സ്പെഷലിസ്റ്റ് ഡോക്ടേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് ഡോ. സുൻജിത് രവി, സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. കെ.എസ്. സുരേഷ്, മുൻ സംസ്ഥാന പ്രസിഡൻറ് ഡോ. എബിജോൺ, ജില്ല പ്രസിഡൻറ് ജ്യോതി ഇഗ്നേഷ്യസ്, സെക്രട്ടറി ഡോ. ടി.ജെ. ജഗത്കുമാർ, ഡോ. എ. സഫറുല്ലഖാൻ, ഡോ. എം. റോയി, ഡോ. മിനി എസ്. നായർ, ഡോ. സുലാല എ. റഹീം, ഡോ. ജയചന്ദ്രൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.