ജനത്തെ കൊള്ളയടിക്കാൻ മോദി സാങ്കേതികവിദ്യയെ ഉപയോഗിക്കുന്നു -ആനത്തലവട്ടം ആനന്ദൻ തിരുവനന്തപുരം: മോദി സർക്കാർ ജനങ്ങളെ കൊള്ളയടിക്കാൻ സാങ്കേതികവിദ്യയെയും ഉപയോഗിക്കുകയാണെന്ന് സി.ഐ.ടി.യു സംസ്ഥാന പ്രസിഡൻറ് ആനത്തലവട്ടം ആനന്ദൻ. ഇലക്ട്രോണിക് ബാങ്കിങ് ഇടപാടുകളും തൊഴിലിടങ്ങളിൽ റോബോട്ടുകളെ േപ്രാത്സാഹിപ്പിക്കുന്നതും ഇതിെൻറ ഭാഗമാണെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര,- സംസ്ഥാന ജീവനക്കാരുടെ സംയുക്ത സംസ്ഥാന കൺവെൻഷൻ തിരുവനന്തപുരം ബി.ടി.ആർ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോൺഫെഡറേഷൻ ഓഫ് സെൻട്രൽ ഗവ. എംപ്ലോയീസ് വർക്കേഴ്സ് സെക്രട്ടറി ജനറൽ എം. കൃഷ്ണൻ, എഫ്.എസ്.ഇ.ടി.ഒ പ്രസിഡൻറ് കെ.സി. ഹരികൃഷ്ണൻ, പി.വി. രാജേന്ദ്രൻ, ടി.സി. മാത്തുക്കുട്ടി, ടി.എസ്. രഘുലാൽ എന്നിവർ സംസാരിച്ചു. ക്യാപ്ഷൻ സെൻട്രൽ, സ്റ്റേറ്റ് എംപ്ലോയീസ് കൺവെൻഷൻ സി.ഐ.ടി.യു സംസ്ഥാന പ്രസിഡൻറ് ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.