പ്രവാസികളെ കൊള്ളയടിക്കാൻ അനുമതി നൽകിയ കേന്ദ്ര നിലപാട് തിരുത്തണം -കേരള പ്രവാസി സംഘം തിരുവനന്തപുരം: ഒാണം-ബലിപെരുന്നാൾ വേളയിൽ പ്രവാസികളെ കൊള്ളയടിക്കാൻ വിമാനക്കമ്പനികൾക്ക് അനുമതി നൽകിയ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിെൻറ നിലപാട് തിരുത്തണമെന്ന് കേരള പ്രവാസി സംഘം സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. സൗദിയിലേക്കുള്ള വിമാനനിരക്കാണ് വൻതോതിൽ ഉയർത്തിയത്. ജിദ്ദയിലേക്ക് ഇരട്ടിയായാണ് വർധിപ്പിച്ചത്. അബൂദബി, ദോഹ, കുവൈത്ത്, ഒമാൻ എന്നിവിടങ്ങളിലേക്കുമുള്ള ചാർജും വലിയതോതിൽ കൂട്ടിയിരിക്കുകയാണ്. ഒരു നിയന്ത്രണവുമില്ലാതെ നിരക്ക് കൂട്ടാൻ എയർഇന്ത്യ ഉൾപ്പെടെ എല്ലാ വിമാനകമ്പനികൾക്കും അനുമതി നൽകിയ കേന്ദ്രസർക്കാർ നടപടി ഉടനടി പിൻവലിക്കണമെന്നും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.