ആറ്റിങ്ങല്‍: ലൈഫ് എൻജിനീയറിങ് വിഷയത്തില്‍ 'മാധ്യമം' വിദ്യാഭ്യാസ സെമിനാര്‍ സംഘടിപ്പിച്ചു. കെ.ടി.സി.ടി കോളജ് ഓഫ് ടീച്ചര്‍ എജുക്കേഷന്‍, കെ.ടി.സി.ടി അഡ്വാന്‍സ്ഡ് സ്റ്റഡീസ് എന്നീ സ്ഥാപനങ്ങളുടെ സഹകരണത്തോടെയായിരുന്നു സെമിനാർ. മുന്‍ മന്ത്രി എ.പി. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. കെ.ടി.സി.ടി.ബി.എഡ് കോളജ് ചെയര്‍മാന്‍ എ. സൈനുല്ലാബ്ദീന്‍ അധ്യക്ഷത വഹിച്ചു. കാലിക്കറ്റ് ആയുര്‍വേദിക് മെഡിക്കല്‍ കോളജ് ചെയര്‍മാന്‍ എച്ച്.എം. സഫീര്‍ മുഖ്യാതിഥിയായിരുന്നു. കെ.ടി.സി.ടി കോളജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് പ്രിന്‍സിപ്പൽ കമാലുദ്ദീന്‍ ഖാലിദ് മുഖ്യപ്രഭാഷണം നടത്തി. മാധ്യമം എ.സി.ഒ നാസിമുദ്ദീന്‍ ആലംകോട് പദ്ധതി വിശദീകരിച്ചു. കെ.പി.സി.സി സെക്രട്ടറി പി.ടി. അജയമോഹനന്‍, അഡ്വ. അബ്ദുല്‍ഷുക്കൂര്‍, കെ.ടി.സി ട്രസ്റ്റ് പ്രസിഡൻറ് ഫസിലുദ്ദീന്‍, ജനറല്‍സെക്രട്ടറി എ.എം.എ. റഹീം, കെ.ടി.സി.ടി ഹോസ്പിറ്റല്‍ കണ്‍വീനര്‍ പി.ജെ. നഹാസ്, ഹോസ്പിറ്റല്‍ ചെയര്‍മാന്‍ എ. നഹാസ്, കെ.ടി.സി.ടി എച്ച്.എസ്.എസ് ചെയര്‍മാന്‍ സഫീര്‍, ബി.എഡ് കോളജ് കണ്‍വീനര്‍ എ. അഫ്‌സല്‍, മാധ്യമം ബി.ഡി.ഒ. ഷാനവാസ് ഞാറയില്‍ക്കോണം എന്നിവര്‍ സംസാരിച്ചു. മുസ്ലിയാര്‍ കോളജ് ഓഫ് എൻജിനീയറിങ് ഡയറക്ടര്‍ എച്ച്.എസ്. ഉമര്‍ മോഡറേറ്ററായിരുന്നു. സർവകലാശാല തലത്തില്‍ ബി.എ. ഇംഗ്ലീഷ് പരീക്ഷയില്‍ രണ്ടാം റാങ്ക് നേടിയ ഡി.പി. റാണിമോള്‍, ബി.എ ഇക്കണോമിക്‌സില്‍ രണ്ടാം റാങ്ക് നേടിയ എസ്. സജീന എന്നിവരെ കെ.ടി.സി.ടി കോളജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് കാഷ് അവാര്‍ഡും ഉപഹാരവും നല്‍കി അനുമോദിച്ചു. കോളജ് പ്രിന്‍സിപ്പൽ ഡോ.എസ്. സരള സ്വാഗതവും മാധ്യമം സര്‍ക്കുലേഷന്‍ മാനേജര്‍ എം. ഷിഹാബുദ്ദീന്‍ നന്ദിയും പറഞ്ഞു. ഫോട്ടോ- കെ.ടി.സി.ടി കോളജ് ഓഫ് ടീച്ചര്‍ എജുക്കേഷന്‍, കെ.ടി.സി.ടി കോളജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് എന്നീ സ്ഥാപനങ്ങളുടെ സഹകരണത്തോടെ 'മാധ്യമം' സംഘടിപ്പിച്ച വിദ്യാഭ്യാസ സെമിനാര്‍ മുന്‍ മന്ത്രി എ.പി. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.