ഫാമുകളുടെ നടത്തിപ്പ്​: സ്വകാര്യ സംരംഭകർക്ക്​ പ്രോത്സാഹനം നൽകും ^മന്ത്രി കെ. രാജു

ഫാമുകളുടെ നടത്തിപ്പ്: സ്വകാര്യ സംരംഭകർക്ക് പ്രോത്സാഹനം നൽകും -മന്ത്രി കെ. രാജു പത്തനാപുരം: ഫാമുകളുടെ നടത്തിപ്പിന് സ്വകാര്യ സംരംഭകരെത്തിയാൽ സർക്കാർ പ്രോത്സാഹനം നൽകുമെന്ന് മന്ത്രി കെ. രാജു. കുരിയോട്ടുമല ബഫല്ലോ ബ്രീഡിങ് ഫാമിൽ പുതുതായി ആരംഭിച്ച ഹൈടെക് െഡയറി ഫാമി​െൻറ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. മുട്ട, മാംസം എന്നിവയുടെ ഉൽപാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കാനായി സർക്കാർ തീവ്രയജ്ഞത്തിലാണ്. ഇത് തദ്ദേശഭരണ സംവിധാനങ്ങളെ ഏൽപിച്ച് കുടുംബശ്രീകൾ വഴി നടപ്പാക്കും. നവീന പദ്ധതികൾ ആവിഷ്കരിച്ച് രണ്ടുവർഷത്തിനുള്ളിൽ സ്വയം പര്യാപ്തതയിലെത്തും. കഴിഞ്ഞ ഒരുവർഷത്തിനകം 17 ശതമാനം വർധനവ് പാൽ ഉൽപാദനത്തിൽ കൈവരിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിചേർത്തു. കെ.ബി. ഗണേഷ്കുമാർ എം.എൽ.എ അധ്യക്ഷത വഹിച്ചു. മിൽക്കിങ് പാർലറി​െൻറ ഉദ്ഘാടനം കൊടിക്കുന്നിൽ സുരേഷ് എം.പി നിർവഹിച്ചു. കേരള വെറ്റിറിനറി യൂനിവേഴ്സിറ്റി വൈസ് ചാൻസലർ അനിൽ എക്സ് ഡിപ്ലോമ കോഴ്സുകൾ വിശദീകരിച്ചു. ഫാമി​െൻറ പുനർനാമകരണ പ്രഖ്യാപനം ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം. ശിവശങ്കരപിള്ള നിർവഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ. ജഗദമ്മ ടീച്ചർ സ്വാഗതം പറഞ്ഞു. സമ്മേളനത്തിൽ ആഷാ ശശിധരൻ, എസ് ജയമോഹൻ, ജൂലിയറ്റ് നെൽസൺ, എസ്. വേണുഗോപാൽ, എസ് സജീഷ്, പി.എസ്. ശശികല, ബിജു കെ.മാത്യം, റഷീദ്, ഡോ. പി. എസ് ശ്രീകുമാർ, ഡോ. എൻ.എൽ. ശശി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.